ഫെസ്റ്റിവൽ സീസൺ എത്താറായതോടെ മുന്നൊരുക്കങ്ങൾ തകൃതിയാക്കി പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ഉത്സവ സീസണുകളിൽ ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് കൂടുതൽ ജീവനക്കാരെ നിയമമിക്കാനാണ് ആമസോൺ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2,50,000 തൊഴിലാളികളെ നിയമിക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആമസോൺ ജോലിക്ക് എടുത്ത ആളുകളുടെ എണ്ണത്തേക്കാൾ 67 ശതമാനം കൂടുതലാണിത്.
ആമസോൺ മുഴുവൻ സമയ, പാർട്ട് ടൈം, സീസണൽ തൊഴിലാളികളെയാണ് ക്ഷണിക്കുന്നത്. ഓർഡറുകൾ തിരഞ്ഞെടുക്കുന്നതിനും, അവ സെലക്ട് ചെയ്യുന്നതിനും, പാക്ക് ചെയ്യുന്നതിനും, ഷിപ്പ് ചെയ്യുന്നതിനുമാണ് തൊഴിലാളികളെ നിയമിക്കുക. മേഖലയിലെ തൊഴിലാളികൾക്ക് സൈൻ-ഓൺ ബോണസും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎസിലേക്കാണ് നിയമനം. ആമസോൺ തങ്ങളുടെ സീസണൽ തൊഴിലാളികൾക്ക് അവരുടെ ജോലിയും ലൊക്കേഷനും അനുസരിച്ച് മണിക്കൂറിന് ശരാശരി 17 ഡോളർ മുതൽ 28 ഡോളർ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ രൂപയിൽ 1,400 രൂപ മുതൽ 2,400 രൂപ വരെ മണിക്കൂറിന് ലഭിക്കും.
Also Read: യുടേൺ എടുക്കുന്നതിനിടെ ബൈക്കിനെ സ്കോർപ്പിയോ ഇടിച്ച് തെറിപ്പിച്ച് മധ്യവയസ്കൻ മരിച്ചു
Post Your Comments