KozhikodeLatest NewsKeralaNattuvarthaNews

കോ​ഴി​ക്കോ​ട് തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു : 1800 കോ​ഴി​ക​ള്‍ ച​ത്തു

തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള എ​ച്ച്5​എ​ൻ1 വ​ക​ഭേ​ദ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ചാ​ത്ത​മം​ഗ​ല​ത്തെ ഒ​രു കോ​ഴി ഫാ​മി​ലാ​ണ് പ​ക്ഷി​പ​നി സ്ഥി​രീ​ക​രി​ച്ച​ത്. തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള എ​ച്ച്5​എ​ൻ1 വ​ക​ഭേ​ദ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. 1800 കോ​ഴി​ക​ള്‍ ച​ത്തു.

Read Also : സിപിഎം നേതാവ് ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം : ഇഡിക്ക് പരാതി നല്‍കി മൂന്ന് സിപിഎം പ്രവര്‍ത്തകര്‍

അതേസ‌മയം, ക​ഴി​ഞ്ഞ​ദി​വ​സം പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച തി​രു​വ​ന​ന്ത​പു​രം അ​ഴൂ​രി​ല്‍ പ​ക്ഷി​ക​ളെ​ കൊ​ന്നൊ​ടു​ക്ക​ൽ ദൗ​ത്യം പൂ​ർ​ത്തി​യാ​യി. കോ​ഴി, താ​റാ​വ്​ എ​ന്നി​വ​യ​ട​ക്കം 3582 പ​ക്ഷി​ക​ളെ​യാ​ണ്​ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ന്ന്​ ക​ത്തി​ച്ച​ത്. ഇ​തി​ൽ 2326 കോ​ഴി​​ക​ളും 1012 താ​റാ​വു​ക​ളു​മു​ണ്ട്. ഇ​തി​ന്​ പു​റ​മെ 244 മ​റ്റു വ​ള​ര്‍​ത്തു പ​ക്ഷി​ക​ളെ​യും കൊ​ന്നൊ​ടു​ക്കി. കേ​ന്ദ്ര മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ.

693 കോ​ഴി​മു​ട്ട​യും 344.75 കി​ലോ തീ​റ്റ​യും ക​ത്തി​ച്ച്​ ന​ശി​പ്പി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 50 കോ​ഴി​​ക​ളു​ള്ള ഒ​രു ഫാ​മാ​ണ്​​ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​ത്. പു​റ​മെ വീ​ടി​നോ​ട്​ ചേ​ർ​ന്ന്​ വ​ള​ർ​ത്തി​യ 1500 കോ​ഴി​ക​ളും. ഇ​തെ​ല്ലാം ഉ​ൾ​പ്പെ​ടെ​യാ​ണ്​ 2326 കോ​ഴി​ക​ൾ. ക്ലോ​റോ​ഫോം ഉ​പ​യോ​ഗി​ച്ച്​ ശാ​സ്ത്രീ​യ​മാ​യാ​ണ്​ പ​ക്ഷി​ക​ളെ കൊ​ന്ന​ത്.

ശേ​ഷം ഇ​വ​യെ​ല്ലാം പെ​രു​ങ്ങു​ഴി​ക്ക്​ സ​മീ​പം കാ​യ​ൽ​തീ​ര​ത്തെ പു​റ​മ്പോ​ക്ക്​ ഭൂ​മി​ൽ എ​ത്തി​ച്ച്​ കു​ഴി​യെ​ടു​ത്ത്​ ക​ത്തി​ച്ചു. മു​ട്ട​യും കാ​ലി​ത്തീ​റ്റ​യും ഇ​വി​ടെ​യെ​ത്തി​ച്ച്​ ക​ത്തി​ച്ചു. ശേ​ഷം മ​ണ്ണി​ട്ട്​ മൂ​ടു​ക​യും അ​തി​ന്​ മു​ക​ളി​ൽ മ​ണ്ണ്​ പു​റ​ത്ത്​ കാ​ണാ​ത്ത​വി​ധം കു​മ്മാ​യം മൂ​ടു​ക​യും ചെ​യ്​​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button