അബുദാബി: വാടക നൽകാത്തതിന് കമ്പനിയ്ക്ക് പിഴ വിധിച്ച് അബുദാബി കോടതി. വാടകയ്‌ക്കെടുത്ത ബസിന്റെ കുടിശിക 8.83 ലക്ഷം ദിർഹം കമ്പനി നൽകണമെന്നാണ് കോടതി ഉത്തരവ്.
ഇരുകമ്പനികളും ഉണ്ടാക്കിയ കരാർ ലംഘിച്ച് വാടക നൽകാൻ വിസമ്മതിച്ച നിർമാണ കമ്പനിക്കാണ് പിഴ ചുമത്തിയിട്ടുള്ളത്. കുടിശികയ്ക്ക് പുറമെ ഡ്രൈവറുടെ ഓവർടൈം വേതനവും ബസിന്റെ അറ്റകുറ്റപ്പണി ചെലവും ചേർത്തുള്ള തുകയാണ് കമ്പനി നൽകേണ്ടത്.
5% വാർഷിക പലിശയും കോടതി ചെലവും കമ്പനി നൽകണമെന്നും അബുദാബി കോടതി വിധിച്ചു.
Read Also: പണം അയക്കാൻ പ്രവാസി ഇന്ത്യക്കാർ ഇനി കഷ്ടപ്പെടേണ്ട, യുപിഐ മുഖാന്തരം പേയ്മെന്റുകൾ നടത്താൻ അവസരം
Post Your Comments