KannurKeralaNattuvarthaLatest NewsNews

പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : രണ്ടുപേർക്ക് പരിക്ക്, വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലോ​റി ഡ്രൈ​വ​ർ ക​ർ​ണാ​ട​ക സ്വ​ദേ​ശി ബ​സു​രാ​ജ് (30), സ​ഹാ​യി ച​ന്ദ്ര (27) എ​ന്നി​വ​ർ​ക്കാണ് പ​രി​ക്കേ​റ്റത്

കേ​ള​കം: നി​ടും​പൊ​യി​ൽ – മാ​ന​ന്ത​വാ​ടി റൂ​ട്ടി​ലെ പേ​രി​യ ചു​ര​ത്തി​ൽ ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അ​പ​ക​ടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ലോ​റി ഡ്രൈ​വ​ർ ക​ർ​ണാ​ട​ക സ്വ​ദേ​ശി ബ​സു​രാ​ജ് (30), സ​ഹാ​യി ച​ന്ദ്ര (27) എ​ന്നി​വ​ർ​ക്കാണ് പ​രി​ക്കേ​റ്റത്.

Read Also : കേരളത്തിൽ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞു: മന്ത്രി

പേ​രി​യ ചു​ര​ത്തി​ലെ ര​ണ്ടാം വ​ള​വിൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു പെ​യി​ന്റു​മാ​യി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ പരിക്കേറ്റ ഇ​രു​വ​രേ​യും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ബ​സു​രാ​ജി​ന്റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

ലോ​റി​യു​ടെ കാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ബ​സു​രാ​ജി​നെ പേ​രാ​വൂ​ർ, ഇ​രി​ട്ടി അ​ഗ്നിര​ക്ഷാ​സേ​ന യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും പൊ​ലീ​സും പേ​രി​യ റെ​സ്ക്യു ടീ​മും ജാ​ഗ്ര​ത സ​മി​തി​യും ചേ​ർ​ന്ന് നാ​ല് മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് പുറത്തെടുത്തത്. താ​ഴേ​ക്ക് മ​റി​ഞ്ഞ ലോ​റി മ​ര​ത്തി​ൽ കു​ടു​ങ്ങി താ​ഴ്ച​യി​ലേ​ക്ക് പോ​കാ​തെ​യി​രു​ന്ന​ത് മൂ​ലം വ​ലി​യ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button