WayanadNattuvarthaLatest NewsKeralaNews

പനിക്ക് ചികിത്സയിലിരിക്കവെ പെണ്‍കുട്ടി മരിച്ചു

ചീരാല്‍ നമ്പ്യാര്‍കുന്ന് കളത്തില്‍ വീട്ടില്‍ കൃഷ്ണന്‍, ഗീത ദമ്പതികളുടെ മകളായ അനശ്വര കൃഷ്ണന്‍ (19) ആണ് മരിച്ചത്

സുല്‍ത്താന്‍ബത്തേരി: പനി ബാധിച്ച് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു. ചീരാല്‍ നമ്പ്യാര്‍കുന്ന് കളത്തില്‍ വീട്ടില്‍ കൃഷ്ണന്‍, ഗീത ദമ്പതികളുടെ മകളായ അനശ്വര കൃഷ്ണന്‍ (19) ആണ് മരിച്ചത്.

ഞായറാഴ്ച പനിയെ തുടര്‍ന്ന് നമ്പ്യാര്‍കുന്ന് ടൗണിലെ ക്ലീനികില്‍ അനശ്വര ചികിത്സ തേടിയിരുന്നു. പനിക്ക് ചികിത്സയിലിരിക്കവെ ഇന്നലെ ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാവിലെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

Read Also : ലഹരിക്കടത്ത്: ഷാനവാസിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്, കേസിൽ പങ്കുള്ളതായി തെളിവില്ലെന്ന് സജി ചെറിയാൻ

നമ്പ്യാര്‍കുന്ന് പോസ്റ്റ് ഓഫീസിന് അടുത്ത് പലചരക്ക് കട നടത്തുകയാണ് അച്ഛന്‍ കൃഷ്ണന്‍. കടയില്‍ അച്ഛനെ സഹായിച്ചു വരികയായിരുന്നു അനശ്വരയെന്ന് വാര്‍ഡ് അംഗം പറഞ്ഞു. അജന്യ കൃഷ്ണന്‍ ആണ് അനശ്വര കൃഷ്ണയുടെ സഹോദരി.

പെൺകുട്ടിയുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വൈകീട്ട് നമ്പ്യാര്‍കുന്ന് പൊതുശ്മശാനത്തില്‍ സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button