
മിക്ക ആളുകളുടെയും മുഖത്ത് കറുത്ത പാടുകൾ രൂപപ്പെടാറുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. ബ്ലാക്ക് ഹെഡ്സ്/ വൈറ്റ് ഹെഡ്സ് അധികമായാലും, മുഖക്കുരു ഉണ്ടാകുമ്പോഴും കറുത്ത പാടുകൾ ഉണ്ടാകുന്നു. ഇത്തരം കറുത്ത പാടുകൾ അകറ്റാൻ ചില ഫേസ് പാക്കുകൾ സഹായിക്കുന്നതാണ് അവ എന്തൊക്കെയെന്ന് അറിയാം.
ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് മുഖകാന്തി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ഇവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ, ആന്റി- ഓക്സിഡന്റ് എന്നിവ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ ഇല്ലാതാക്കാൻ ബീറ്റ്റൂട്ട് ഉപയോഗിച്ച് തയ്യാറാക്കുന്ന ഫേസ് പാക്ക് വളരെ നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യ അളവിൽ തേനും പാലും ചേർത്ത് മിക്സ് മിക്സ് ചെയ്തതിനുശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും.
Also Read: ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ മുൻ സൈനികൻ മരിച്ചു
മുഖത്തെ പാടുകൾ അകറ്റാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിയിൽ വിറ്റാമിൻ സി, മഗ്നീഷ്യം, അയേൺ, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം, മുഖത്തെ പാടുകളും ഇല്ലാതാക്കുന്നു. വെള്ളരിക്ക നീര് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫേസ് പാക്ക് ഉപയോഗിക്കുക.
Post Your Comments