KeralaLatest NewsNews

കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയെ ന്യായീകരിച്ചത് ആളുകളുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നതിന് തുല്യം: വിഡി സതീശൻ

തിരുവനന്തപുരം: കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയെ എംവി ഗോവിന്ദൻ ന്യായീകരിച്ചത് ആളുകളുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നതിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എന്തുതരം കമ്മ്യൂണിസ്റ്റാണെന്നും സിപിഐഎം സമ്പന്നരുടെ പിന്നാലെ പോവുകയാണെന്നും വിഡി സതീശന്‍ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തി.

പട്ടിണി കിടക്കുന്നവനെ പരിഹസിക്കുന്നതും സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതും അസഹനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബ്ദുറഹ്മാനെ പോലെ ഒരാളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിനാകെ അപമാനകരമാണെന്നും അദ്ദേഹം തുറന്നടിച്ചു.

‘ശശി തരൂർ വിഷയത്തിൽ എല്ലാം വിവാദം ആക്കേണ്ടതില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ വേണ്ടയോ എന്നതും എവിടെ മത്സരിക്കണം എന്നതും തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സ്വന്തം നിലയിൽ ആർക്കും ഒന്നും തീരുമാനിക്കാനാവില്ല. ഏത് കോൺഗ്രസ് നേതാവിനെപ്പറ്റി ആരു നല്ലത് പറഞ്ഞാലും അഭിമാനമാണ്. സ്ഥാനാർത്ഥിത്വം ആർക്കും സ്വന്തം നിലയിൽ തീരുമാനിക്കാൻ ആവില്ല. അക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്.

അഭിപ്രായമുള്ളവർ അത് പാർട്ടിയെ അറിയിക്കുകയാണ് വേണ്ടത് ‘-സതീശൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button