CinemaMollywoodLatest NewsNews

പോക്കറ്റിൽ കിടക്കുന്ന ഒരു മൊബൈൽ ഫോൺ മതി ഇന്ന് സിനിമയെടുക്കാൻ: പൃഥ്വിരാജ്

ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഏതൊരു കാര്യത്തെകുറിച്ചും പരാമ‍‍‍‍ർശിക്കാനും വിമർശിക്കാനുമുള്ള പൂർണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ടെന്ന് നടൻ പൃഥ്വിരാജ്. ആർട്ട് ഓഫ് ഫിലിം മേക്കിങ്ങ് എന്ന് പറയുന്നത് തന്നെ ഇന്ന് വളരെയധികം അഭിഗമ്യമായ ഒന്നായി കഴിഞ്ഞുവെന്നും പോക്കറ്റിൽ കിടക്കുന്ന ഒരു മൊബൈൽ ഫോൺ മതി ഇന്ന് സിനിമയെടുക്കാനെന്നും താരം പറയുന്നു.

‘സിനിമയെ കുറിച്ച് മാത്രമല്ല. എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള സംവാ​ദങ്ങൾ ന‌‌ടത്താൻ നിരവധി വേദികൾ സജീവമാണ്. പണ്ട് നമ്മൾ ഒരു സിനിമ കാണുമ്പോൾ അത് കൊള്ളാമെന്നോ കൊള്ളില്ലെന്നോ പറയണമെങ്കിൽ, നമ്മുടെ വീട്ടിലുള്ളവരോ‌ട് പറയുമായിരിക്കും, അല്ലെങ്കിൽ ഒരു സുഹൃത്ത് വലയങ്ങളിൽ പറയുമായിരിക്കാം’.

‘എന്നാലിന്ന് സിനിമകളെ കുറിച്ച് സംസാരിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളും വെബ്സൈറ്റുകളും ഫോറവും ഡിസ്കഷൻ പ്ലാറ്റ്ഫോമുകളും ഉണ്ട്. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ചൊക്കെ സംസാരിക്കാൻ ഇടമുണ്ട്, അവസരമുണ്ട്. ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഏതൊരു കാര്യത്തെകുറിച്ചും പരാമ‍‍‍‍ർശിക്കാനും വിമർശിക്കാനുമുള്ള പൂർണ അവകാശം സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഉണ്ട്. അത് ആരോഗ്യകരമായ കാര്യമാണ് എന്നാണ് ഞാൻ കരുതുന്നത്’.

Read Also:- ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കിൽ 45ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവളകൾ: യുവാവ് കസ്റ്റംസിനെ അറിയിച്ചു, സത്യസന്ധതയ്ക്ക് അഭിനന്ദനം

‘ആർട്ട് ഓഫ് ഫിലിം മേക്കിങ്ങ് എന്ന് പറയുന്നത് തന്നെ ഇന്ന് വളരെയധികം അഭിഗമ്യമായ ഒന്നായി കഴിഞ്ഞു. പോക്കറ്റിൽ കിടക്കുന്ന ഒരു മൊബൈൽ ഫോൺ മതി ഇന്ന് സിനിമയെടുക്കാൻ. അത് തിയേറ്ററിൽ റിലീസ് ചെയ്യാം. അത്രെയും എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നായി ഫിലിം മേക്കിങ്ങ്. അതുകോണ്ട് ഇന്ന് ആർക്കും സംസാരിക്കാം സിനിമയുടെ ഏതോരു ക്രാഫ്റ്റിനെപ്പറ്റിയും’ പൃഥ്വിരാജ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button