Latest NewsNewsBusiness

ഐ ഫോണ്‍ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ചൈനയെ പിന്തള്ളി വന്‍ കുതിപ്പ് നടത്തി ഇന്ത്യ

ന്യൂഡല്‍ഹി: ഐ ഫോണ്‍ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് 25 ലക്ഷത്തിലധികം എ ഫോണുകളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി വര്‍ദ്ധനയാണ് കയറ്റുമതിയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also: സ്വാഗതഗാന വിവാദം അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി 

2025-ഓടെ ഐഫോണിന്റെ 25 ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജിയുടെയും വിസ്‌റ്റ്രോണിന്‍െയും തീരുമാനം. കഴിഞ്ഞ വര്‍ഷമാണ് ഐ ഫോണ്‍-14 ആദ്യ അസംബ്ലി യൂണിറ്റ് ഇന്ത്യയില്‍ ആരംഭിച്ചത്.

യുഎസ്- ചൈന ബന്ധം വഷളായതിനെ തുടര്‍ന്ന് മൊബൈല്‍ ഉത്പാദന രംഗത്ത് കനത്ത ക്ഷീണമാണ് ചൈന നേരിട്ടുന്നത്. 2019-ല്‍ ഐ ഫോണിന്റെ 47 ശതമാനം ചൈനയില്‍ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ 2020-ല്‍ 41 ശതമാനമായും 2021-ല്‍ 36 ശതമാനമായും കുത്തനെ കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button