KozhikodeKeralaNattuvarthaLatest NewsNews

നാദാപുരത്ത് ചെരുപ്പ് കടയിൽ വൻ തീപിടുത്തം : കണക്കാക്കുന്നത് 25 ലക്ഷത്തിന്‍റെ നഷ്ടം

കുമ്മങ്കോട് സ്വദേശി ഒതിയോത്ത് അജ്മല്‍ അടങ്ങുന്ന ബിസിനസ് ഗ്രൂപ്പിന്റേതാണ് സ്ഥാപനം

നാദാപുരം: നാദാപുരത്ത് ചെരുപ്പ് കടയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. കക്കംവെള്ളിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ജാക്ക് കോസ്റ്റര്‍ ബ്രാന്‍ഡഡ് ചെരുപ്പ് വില്‍പന കേന്ദ്രത്തിലാണ് തീ പിടിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു അപകടം നടന്നത്. ഇരുപത്തഞ്ച് ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായിട്ടാണ് പ്രാഥമിക നി​ഗമനം. കടയുടെ ബോര്‍ഡില്‍ നിന്നുമാണ് തീ പടർന്നത്. തുടര്‍ന്ന്, തീ മുകള്‍ നിലയില്‍ സൂക്ഷിച്ച മുഴുവന്‍ ചെരുപ്പുകളും ചാമ്പലാക്കുകയായിരുന്നു.

Read Also : ഹൈഡ്രജൻ ഉൽപ്പാദന രംഗത്ത് പുതിയ സാധ്യതകൾ പരീക്ഷിക്കാൻ ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം

ചേലക്കാട് നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്. കുമ്മങ്കോട് സ്വദേശി ഒതിയോത്ത് അജ്മല്‍ അടങ്ങുന്ന ബിസിനസ് ഗ്രൂപ്പിന്റേതാണ് സ്ഥാപനം. 25 ലക്ഷം രൂപയുടെ പുത്തന്‍ സ്റ്റോക്ക് കഴിഞ്ഞ ദിവസമാണ് കടയില്‍ എത്തിയതെന്ന് ഉടമകള്‍ പറഞ്ഞു.

മുകള്‍ ഭാഗത്തെ ഗോഡൗണിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കടയുടെ ബോര്‍ഡിന് അടിയില്‍ നിന്നാണ് ആദ്യം തീപടരുന്നത് കണ്ടതെന്ന് സമീപത്തെ കച്ചവടക്കാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button