Latest NewsNewsInternational

ആയിരക്കണക്കിന് പുരുഷന്മാരുടെ ആരാധനാപാത്രം: ലോകത്തെ ഏറ്റവും സെക്‌സി ആയ സ്ത്രീ കാമുകനെ തേടുന്നു

തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ തിരഞ്ഞെടുക്കാനാണ് തനിക്ക് ഇഷ്ടം

ലോകത്തെ ഏറ്റവും സെക്‌സി ആയ സ്ത്രീ എന്ന് അറിയപ്പെടുന്ന അമ്പത്തിരണ്ടുകാരി പ്രണയിക്കാന്‍ വിശ്വസ്തനായ ഒരു കാമുകനെ തേടുന്നു.   ആയിരക്കണക്കിന് പുരുഷന്മാരുടെ ആരാധനാപാത്രമായ ജിന സ്റ്റുവര്‍ട്ട് ആണ് ഒരു കാമുകനെ വേണമെന്ന ആഗ്രഹവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ മോഡലായ ഇവര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

read also: ‘കുഴിമന്തിയെ വിശ്വസിക്കാം, ദൃശ്യമാധ്യമങ്ങളെ എങ്ങനെ വിശ്വസിക്കും?’: വിമർശിച്ച് എഎ റഹീം എംപി

മുന്‍ വിവാഹത്തില്‍ ഒരു മകളുള്ള ജിന സ്റ്റുവര്‍ട്ട് ഇപ്പോള്‍ ഏറെക്കാലമായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. നിരവധി പുരുഷന്മാരുമായി താന്‍ ഡേറ്റിംഗ് നടത്തിയിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥമായ ഒരു പ്രണയമാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും തന്റെ മകള്‍ വലുതായി വരികയാണ്, അവളുടെ സുരക്ഷിതത്വം കൂടി നോക്കി മാത്രമേ താന്‍ ഇനിയൊരു തീരുമാനം എടുക്കുകയുള്ളൂ എന്നും ജിന സ്റ്റുവര്‍ട്ട് വ്യക്തമാക്കി.

തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ തിരഞ്ഞെടുക്കാനാണ് തനിക്ക് ഇഷ്ടമെന്നും തന്റെ അഭ്യര്‍ത്ഥനയ്ക്ക് ലഭിക്കുന്ന അനുകൂല പ്രതികരണങ്ങള്‍ക്ക് തനിക്ക് സന്തോഷമുണ്ടെന്നും ആരാധകരുടെ കമന്റുകള്‍ക്ക് മറുപടിയായി ജിന സ്റ്റുവര്‍ട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button