വാഷിംങ്ടണ്‍ : വേനല്‍ച്ചൂടിനെ കുറിച്ച് നാസയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കാലവസ്ഥ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ തുടങ്ങിയതിന് ശേഷം ലോകത്ത് ഏറ്റവും ചൂടുകൂടിയ രണ്ടാമത്തെ മാസമാണ് കഴിഞ്ഞ മാര്‍ച്ച് എന്നാണ് വേനല്‍ച്ചൂടിനെ കുറിച്ച് നാസ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 137 കൊല്ലത്തിനിടയില്‍ ഏറ്റവും ചൂടുകൂടിയ രണ്ടാമത്തെ മാസമാണ് കഴിഞ്ഞ മാര്‍ച്ച്.
നാസയുടെ കീഴിലുള്ള കാലവസ്ഥ നിരീക്ഷണ വിഭാഗം ഗൊദാര്‍ദ് ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പൈസ് സ്റ്റഡീസ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ലോകത്തിലെ 6,300 കാലവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 1951-1980 മാസത്തിനേക്കാള്‍ 1.12 ഡിഗ്രി ചൂടു കൂടുതലാണ് കഴിഞ്ഞ മാര്‍ച്ചിന് എന്നാണ് നാസ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലാണ് 137 വര്‍ഷത്തിനിടയില്‍ ഏറ്റവും ചൂടുകൂടിയ രണ്ട് വര്‍ഷങ്ങള്‍ 2016 മാര്‍ച്ച് മാസം ഈ വര്‍ഷത്തേക്കാള്‍ 0.2 ഡിഗ്രി സെലഷ്യസ് ചൂട് അധികമാണെന്ന് നാസ പറയുന്നു.
Post Your Comments