KeralaNews

മലമ്പുഴയില്‍ 29  വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്

29 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനിലയുമായി മലമ്പുഴ.41.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ താപനില. 1987 ഏപ്രില്‍ 15-ലെ 49.1 ഡിഗ്രിയായിരുന്നു റെക്കോഡ്‌.

മുണ്ടൂരില്‍ 40.5 ഡിഗ്രിയും പട്ടാമ്പിയില്‍ 38 ഡിഗ്രിയുമായി പാലക്കാട്‌ ജില്ലയാകെ പൊള്ളുന്ന ചൂടാണ്‌ അനുഭവപ്പെടുന്നത്‌. ജില്ലയുടെ പല മേഖലയിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്‌. പത്തിരിപ്പാലയില്‍ ചൂട്‌ മൂലം പശുക്കള്‍ ചത്തു. പുതിപ്പരിയാരം മേഖലയില്‍ കുടിവെള്ളത്തിനായി കിലോമീറ്ററോളം നടക്കേണ്ടിവരുന്നു. ഒറ്റപ്പെട്ട മഴ പ്രയോജനം ചെയ്‌തില്ല.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും വര്‍ധിച്ചു. മധുരൈ-പാലക്കാട്‌ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങി. ഭാരതപ്പുഴയില്‍ കുടിവെള്ള പദ്ധതികള്‍ക്ക്‌ പമ്പിങിനുള്ള വെള്ളം പോലും ഇല്ലാതായി. പലേടത്തും തോടുകളില്‍ കുഴിയുണ്ടാക്കിയാണ്‌ കുളിക്കാനുള്ള വെള്ളം കണ്ടെത്തുന്നത്‌.
ആലപ്പുഴ, കോഴിക്കോട്‌, കണ്ണൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലും താപനില ശരാശരിക്കു മുകളിലാണെന്നു കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button