തിരുവനന്തപുരം: രാജ്യത്തെ മുസ്ലീമിനേയും ക്രിസ്ത്യാനിയേയും ന്യൂനപക്ഷ വിഭാഗങ്ങളേയും ശത്രുക്കളായി കാണുന്ന നിലപാടാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്താനല്ല ശ്രമിക്കുന്നതെന്നും ഐക്യം സംഘപരിവാര്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടക്കം മുതല്‍ തന്നെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നടപടികളാണ് സംഘപരിവാര്‍ സ്വീകരിച്ച് വരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്: ഈ നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ
‘ലോകം തന്നെ ഇന്നൊരു പ്രത്യേക സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. അങ്ങനൊരു കാലത്താണ് നമ്മുടെ രാജ്യത്ത് മുസ്ലീമിനേയും ക്രിസ്ത്യാനിയേയും ന്യൂനപക്ഷ വിഭാഗങ്ങളേയും ശത്രുക്കളായി കാണുന്ന നിലപാട് സംഘപരിവാരിന്റെ ഭാഗത്ത് നിന്നുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് മുസ്ലീം വിഭാഗമാണെന്നത് കാണാന്‍ സാധിക്കും. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ താമസസ്ഥലം ഇടിച്ച് തകര്‍ക്കുന്നത് നാം കണ്ടതാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
‘ഹരിയാനയില്‍ നമസ്‌ക്കരിച്ച് കൊണ്ടിരുന്ന മുസ്ലീങ്ങളുടെ നേരെയാണ് ബജ്‌രംഗ്ദള്‍ ആക്രമണം നടത്തിയത്. അത് വളരെ പഴയ കഥയല്ല. എന്താണ് സംഘപരിവാര്‍ ഇവിടത്തെ മുസ്ലീങ്ങളോട് സ്വീകരിക്കുന്ന സമീപനമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഘട്ടത്തില്‍ അത് കൊണ്ട് അവിടെ ഒതുങ്ങുന്നില്ലെന്നും ഇനി ലക്ഷ്യം കാശിയും മഥുരയുമാണെന്ന് പ്രഖ്യാപിച്ചവരാണ് സംഘപരിവാറുകാർ,’ പിണറായി വിജയൻ പറഞ്ഞു.
ഇപ്പോള്‍ സംഘപരിവാര്‍ കാശിയിലെ ഗാന്‍വ്യാപിയും മഥുരയിലെ ശാഹിദ് ഘാസ് മസ്ജിദും തകര്‍ക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നുവെന്നത് വ്യക്തമാക്കുന്നു. കഴിഞ്ഞ മെയ് 17ന് ഗാന്‍വ്യാപി പള്ളിയില്‍ ശിവലിംഗം കണ്ടെടുത്തായി ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെടുകയുണ്ടായി. എങ്ങനെയാണ് നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുക, എന്നതിന്റെ പരീക്ഷണങ്ങളാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്’. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments