നിക്ഷേപങ്ങൾ നടത്തുമ്പോൾ പലർക്കും ഉണ്ടാകുന്ന സംശയമാണ് ലഭിക്കുന്ന വരുമാനത്തിന് എത്ര രൂപ നികുതി ഇനത്തിൽ അടയ്ക്കണമെന്നത്. മിക്ക നിക്ഷേപ പദ്ധതികളും നികുതി ഈടാക്കാറുണ്ട്. എന്നാൽ, നികുതി നൽകാതെ തന്നെ നിക്ഷേപങ്ങൾ നടത്താൻ വിവിധ പോസ്റ്റ് ഓഫീസ് സ്റ്റീമുകൾ സഹായിക്കുന്നുണ്ട്. അത്തരത്തിലൊരു നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
15 വർഷം കാലാവധി ഉള്ളതാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഒരു സാമ്പത്തിക വർഷം ഏറ്റവും കുറഞ്ഞത് 500 രൂപയും, പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാൻ സാധിക്കും. ഈ സ്കീമിന് കീഴിൽ 7.1 ശതമാനം വരെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപങ്ങൾ ഒറ്റത്തവണയായോ, 12 തവണയായോ നടത്താൻ സാധിക്കുന്നതാണ്. അതേസമയം, 15 വർഷത്തെ കാലാവധി പൂർത്തിയായാൽ, നിക്ഷേപകരുടെ ഇഷ്ടാനുസരണം 5 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ സാധിക്കും. നിക്ഷേപം ആരംഭിച്ച് മൂന്നാം സാമ്പത്തിക വർഷം മുതൽ പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് വായ്പ ലഭിക്കും. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനമാണ് വായ്പ അനുവദിക്കുക.
Also Read: ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവതി അതീവ ഗുരുതരാവസ്ഥയില്‍
Post Your Comments