ErnakulamKeralaNattuvarthaLatest NewsNewsCrime

കൊച്ചിയിൽ സഞ്ചരിക്കുന്ന വാഹനത്തിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: പ്രതി രാജസ്ഥാൻ സ്വദേശിനിക്ക് ജാമ്യം

കൊച്ചി: സഞ്ചരിക്കുന്ന വാഹനത്തിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ രാജസ്ഥാൻ സ്വദേശിനിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ നാലാം പ്രതി രാജസ്ഥാൻ സ്വദേശി ഡോളി എന്ന ഡിംപിൾ ലാബക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉപാധികളോടെ ജാമ്യം നൽകിയത്. ഡിജെ പാർട്ടിക്കായി ഇവർക്കൊപ്പം ബാറിലെത്തിയ കാസർഗോഡ് സ്വദേശിനിയായ മോഡലിനെ ബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്തതായാണ് കേസ്.

നവംബർ 17ന് രാത്രി എറണാകുളത്തെ ബാറിൽ നിന്ന് മദ്യപിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ മോഡലിനെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, ടിആർ സുദീപ് എന്നിവർ ബലാത്സംഗം ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ രാജസ്ഥാൻ സ്വദേശിനിയ്ക്ക് കേസിൽ പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button