IdukkiLatest NewsKeralaNattuvarthaNews

ര​ണ്ടു വ​യ​സു​കാ​രന് ​വീട്ടു​മു​റ്റ​ത്തെ മീ​ൻ​കു​ള​ത്തി​ൽ വീണ് ദാരുണാന്ത്യം

മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചി​ന്ന​വ​ര​യി​ൽ ക​റു​പ്പു​സ്വാ​മി (രാം​കു​മാ​ർ)​യു​ടെ​യും ജ​ന്നി​ഫ​റി​ന്‍റെ​യും മ​ക​ൻ രോ​ഹ​നാ​ണ് മ​രി​ച്ച​ത്

മ​റ​യൂ​ർ: ര​ണ്ടു വ​യ​സു​കാ​ര​ൻ വീ​ട്ടു​മു​റ്റ​ത്തെ മീ​ൻ​കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചി​ന്ന​വ​ര​യി​ൽ ക​റു​പ്പു​സ്വാ​മി (രാം​കു​മാ​ർ)​യു​ടെ​യും ജ​ന്നി​ഫ​റി​ന്‍റെ​യും മ​ക​ൻ രോ​ഹ​നാ​ണ് മ​രി​ച്ച​ത്.

Read Also : മാതാപിതാക്കളെ സഹായിക്കാൻ പേന വിറ്റ കുട്ടികളെ പൊലീസ് ശിശുഭവനിലാക്കി: അതെങ്ങനെ ബാലവേലയാകുമെന്ന് ഹൈക്കോടതി

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു രോ​ഹ​ൻ. ഈ​സ​മ​യം ജ​ന്നി​ഫ​ർ അ​ടു​ക്ക​ള​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്, കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ പ​ല സ്ഥ​ല​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ർ​ന്നാ​ണ് മീ​ൻ​കു​ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ​ത​ന്നെ കു​ട്ടി​യെ കു​ള​ത്തി​ൽ നി​ന്നു പു​റ​ത്തെ​ടു​ത്തു. വീ​ടി​നു സ​മീ​പം വാ​ഹ​നം എ​ത്താ​ത്ത​തി​നാ​ൽ കു​ട്ടി​യെ ക​നാ​ലി​ന്‍റെ അ​രി​കി​ലൂ​ടെ ചു​മ​ന്ന് വാ​ഹ​നം എ​ത്തു​ന്ന ചാ​ന​ൽ​മേ​ട്ടി​ൽ എ​ത്തി​ച്ച് സ​ഹാ​യ​ഗി​രി​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പി​താ​വ് ക​റു​പ്പു​സ്വാ​മി കോ​യ​മ്പ​ത്തൂ​രി​ൽ ജോ​ലി​ക്കു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: റൈ​ഗ​ർ. മ​റ​യൂ​ർ പൊലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button