KollamKeralaNattuvarthaLatest NewsNews

കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥന് നേരെ ആക്രമണം: യുവാവ് അറസ്റ്റിൽ

തി​രു​മു​ല്ല​വാ​രം അ​മ്പാ​ട്ട് രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജീ​വ​ൻ (38) ആ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥന് നേരെ ആക്രമണം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തി​രു​മു​ല്ല​വാ​രം അ​മ്പാ​ട്ട് രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജീ​വ​ൻ (38) ആ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മീ​റ്റ​ർ പ​രി​ശോ​ധി​ച്ച് സൈ​റ്റ് മ​ഹ​സ​ർ എ​ഴു​താ​നെ​ത്തി​യ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തെ​ന്ന കേ​സി​ൽ ആണ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ​ദി​വ​സം ആ​ൽ​ത്ത​റ​മൂ​ട് പൂ​ട്ടി​ക്കി​ട​ക്കു​ന്ന കെ.​കെ റ​സ്റ്റോ​റ​ന്‍റി​ൽ മീ​റ്റ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ അ​ജ​യ​കു​മാ​റിനെ ആണ് ആ​ക്ര​മിച്ചത്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന സ്​​ഥാ​പ​ന​ത്തി​ന് 23,000 രൂ​പ ബി​ൽ ന​ൽ​കി​യ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് സ്​​ഥാ​പ​ന​മു​ട​മ​യു​ടെ ബ​ന്ധു​വാ​യ യു​വാ​വ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read Also : ‘പൂണൂലിട്ടതിന്റെ പേരിൽ ഒരു ഭാരതീയനും അപമാനിക്കപ്പെടരുത്’: ഇന്ന് മുതൽ താൻ മാംസം ഭക്ഷിക്കില്ലെന്ന് രാമസിംഹൻ അബൂബക്കർ

ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ്​ ആണ് അ​ജ​യ​കു​മാ​റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മു​മ്പും കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണെന്ന് പൊലീസ് പറഞ്ഞു.

ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഐ.​വി. ആ​ശ, ദി​ലീ​പ്, എ.​എ​സ്.​ഐ​മാ​രാ​യ ബാ​ബു​ക്കു​ട്ട​ൻ, അ​നി​ൽ, ഡാ​ർ​വി​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​സ്.​സി.​പി.​ഒ ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button