KeralaLatest NewsNews

‘പൂണൂലിട്ടതിന്റെ പേരിൽ ഒരു ഭാരതീയനും അപമാനിക്കപ്പെടരുത്’: ഇന്ന് മുതൽ താൻ മാംസം ഭക്ഷിക്കില്ലെന്ന് രാമസിംഹൻ അബൂബക്കർ

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇനിമുതൽ കലോത്സവത്തിന് താൻ ഭക്ഷണം പാചകം ചെയ്യുന്നില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയകളിൽ പുതിയൊരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വിഷയത്തിൽ പ്രതികരണവുമായി രാമസിംഹൻ അബൂബക്കർ. പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്കാരമാണെന്നും ഇന്ന് മുതൽ താൻ മാംസാഹാരം കഴിക്കില്ലെന്നും രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചു.

രാമസിംഹന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

‘പഴയിടം പടിയിറങ്ങുമ്പോൾ നാം അപമാന ഭാരം കൊണ്ട് തല താഴ്ത്തണം. ഒപ്പം വിഘടന വാദികളുടെ ബ്രാഹ്മണ വിരോധത്തിന്റെ വിജയക്കൊടി പാറിപ്പറക്കുന്നത് കണ്ട് ആഹ്ലാദിക്കാം. പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്കാരമാണ്. ആരെയും നോവിക്കാത്ത വിശ്വാസം കൊണ്ട് ആരെയും വധിക്കാത്ത സംസ്കാരം. പൂണൂൽ ജ്ഞാനത്തിന്റെ ലക്ഷണമാണ്, വിദ്യാരംഭം തൊട്ട് കൂടെചേരുന്ന അടയാളം, അത് രാമസിംഹനും രാമസിംഹന്റെ മക്കൾക്കും ഇന്ന് ധരിക്കാൻ അവകാശമുണ്ട് ജ്ഞാന ഗംഗയിലേക്ക് ഊളിയിടാൻ തീരുമാനിച്ചാൽ. കേവലം ജന്മസിദ്ധി മാത്രമല്ല അതെന്ന് ഇപ്പോൾ എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. പൂണൂലിട്ട ഈഴവർ എന്റെ സൗഹൃദത്തിലുണ്ട്, അവർ ഗുരുവിൽ നിന്നും താന്ത്രിക വിദ്യ പഠിച്ചവരാണ്. അപ്പോൾ പൂണൂലിനോടുള്ള വിരോധം കേവലം വംശീയമല്ല, സാംസ്കാരിക വിരുദ്ധത തന്നെയാണ്, സനാതന ധർമ്മത്തോടുള്ള വൈരാഗ്യബുദ്ധിതന്നെയെന്ന് ഉറപ്പിച്ചു പറയണം.

പാതിനാരായിരക്കണക്കിൽ വർഷങ്ങളായി വേദശബ്ദം നില നിന്ന് പോരുന്നതിലുള്ള അടങ്ങാത്ത പക. തല്ലിക്കെടുത്തിയിട്ടും കെടാതെ കത്തുന്ന വേദ പ്രകാശത്തോടുള്ള അടങ്ങാത്ത പക. ധർമ്മം അന്നത്തിനു ജാതി കല്പിച്ചിട്ടില്ല പക്ഷേ രാജസം, സാത്വികം, താമസം എന്ന ഗുണം നൽകിയിട്ടുണ്ട്, അത് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു.

വ്യക്തി സ്വഭാവവും ഭക്ഷണവും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്. ജാതി മതത്തിലുപരി സസ്യബുക്കുകളും മാംസബുക്കുകളുമുണ്ട്. എല്ലാവരും ഒരേപോലെ അംഗീകരിക്കുന്ന ഒന്നാണ് സസ്യാഹാരം ഉഷ്ണം കുറയ്ക്കുമെന്ന്. മൂന്നോ നാലോ ദിവസം സസ്യാഹാരം കഴിച്ചതിന്റെ പേരിൽ ആരും മരണപ്പെട്ടിട്ടുമില്ല. അവിടെയാണ് പൂണൂലിട്ടവന്റെ ഭക്ഷണം എന്നരീതിയിൽ വ്യാഖ്യാനവും അന്നം പ്രസാദമാവുന്നതും. തികച്ചും പക, ഹിന്ദു സംസ്കാരത്തോടുള്ള പക.

കമ്യുണിസ്റ്റുകളാണ് നേതൃത്വം കൊടുക്കുന്നതെങ്കിലും പിന്നണിയിൽ ഇസ്ലാമിക് അജണ്ട തന്നെയാണ്, തികഞ്ഞ ഹലാൽ വത്കരണം. ഗീതാ പാരായണമില്ലാതെ ഖുർആൻ പാരായണം നടത്തുന്ന കലോത്സവങ്ങളിൽ ഇത്തരം അജണ്ട ചേക്കേറുന്നത് സ്വാഭാവികം. ആദ്യം അവർ നിങ്ങളെ അവരുടെ ഭക്ഷണ രീതിയിലേക്ക് ആനയിക്കും, പിന്നെ വസ്ത്ര രീതിയിലേക്ക്, അതുകഴിഞ്ഞു വിശ്വാസപ്രമാണങ്ങളിലേക്ക്. ഒരു രാജ്യത്തിന്റെ പൈതൃകം വളരെയെളുപ്പം തകർക്കാൻ കഴിയുന്നത് സംസ്കാരത്തെ തകർക്കുന്നതിലൂടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button