Latest NewsKeralaNews

സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം: മുഹമ്മദ് റിയാസ്

ഒരു മതവിഭാഗത്തെ മാത്രം തീവ്രവാദികളായി ചിത്രീകരിക്കാന്‍ പാടില്ല

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്ത് എത്തി. ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് തീവ്രവാദികളായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കുഴിമന്തി കഴിച്ചവര്‍ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം: വിമര്‍ശനവുമായി സന്ദീപ് ജി വാര്യര്‍

‘സ്വാഗതഗാനത്തില്‍ അതുവരാന്‍ പാടില്ലായിരുന്നു. ജനകീയ പങ്കാളിത്തം ഇല്ലാതാക്കാനുള്ള ശ്രമമാണോയെന്ന് പരിശോധിക്കും. ചുമതല വഹിച്ചയാളുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കും’, അദ്ദേഹം പറഞ്ഞു.

കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രം ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചതായിരുന്നു വിവാദത്തിലേക്കു നയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button