Latest NewsKeralaNews

സ്‌കൂളില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, വിദ്യാര്‍ത്ഥികളും അധ്യാപികയും ചികിത്സയില്‍

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തു. ചന്ദനപ്പള്ളി റോസ് ഡെയ്ല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 13 വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും ചികിത്സ തേടി. ചിക്കന്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. സ്‌കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബിരിയാണി നല്‍കിയത്. രാവിലെ 11ന് എത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകിട്ട് ആറിനെന്ന് ഹോട്ടലുടമ പറഞ്ഞു.

Read Also: സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം : ചില്ലടിച്ച് തകർത്തു, നിരവധി പേർക്ക് പരിക്ക്

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാര്‍ഷികാഘോഷം നടന്നത്. കൊടുവള്ളിയിലെ ഹോട്ടലില്‍ നിന്നാണ് ബിരിയാണി എത്തിച്ചത്. ഭക്ഷണം കഴിച്ച ദിവസം ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല. പിറ്റേ ദിവസം മുതലാണ് കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുട്ടികളെ പത്തനംതിട്ടയിലെ മൂന്നു ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button