ചെങ്ങന്നൂർ: രണ്ടു കേസുകളിലായി 2.146 കിലോ കഞ്ചാവുമായി നേപ്പാൾ സ്വദേശിയുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. എക്സൈസ് സ്ട്രൈക്കിംഗ് ഫോഴ്സിന്റെ ഭാഗമായിട്ട് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
Read Also : മാതാപിതാക്കളെ സഹായിക്കാൻ പേന വിറ്റ കുട്ടികളെ പൊലീസ് ശിശുഭവനിലാക്കി: അതെങ്ങനെ ബാലവേലയാകുമെന്ന് ഹൈക്കോടതി
ചെങ്ങന്നൂർ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ ചെങ്ങന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജി. രാജീവ്, അജീഷ്കുമാർ, ജി. ശ്യാം, ജി. ദീപു, വി. വിനീത്, എച്ച്. താജുദ്ദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments