ട്വിറ്ററിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാർക്ക് നഷ്ടപരിഹാര പാക്കേജ് നൽകിയില്ലെന്ന് പരാതി. പിരിച്ചുവിട്ട എല്ലാ ജീവനക്കാർക്കും മൂന്ന് മാസത്തെ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാര പാക്കേജ് നൽകാത്തതോടെ, മസ്കിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ട്വിറ്ററിലെ മുൻ ജീവനക്കാർ. 2022 നവംബർ നാലിനാണ് 50 ശതമാനത്തോളം ജീവനക്കാരെ ഇലോൺ മസ്ക് പിരിച്ചുവിട്ടത്.
ചിലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ഏകദേശം 7,000- ത്തോളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. ഇവയിൽ 1,000- ത്തോളം പേർ കാലിഫോർണിയയിലാണ് ജോലി ചെയ്തിരുന്നത്. മുൻ ജീവനക്കാരുടെ യാത്രകൾ ബുക്ക് ചെയ്ത ട്രാവൽ ഏജൻസികൾ, സോഫ്റ്റ്‌വെയർ സംബന്ധിച്ച പുറം കരാറുകൾ ഏറ്റെടുത്ത കമ്പനികൾ എന്നിവ തങ്ങളുടെ ബില്ലുകൾ ട്വിറ്റർ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.
Also Read: ഭക്ഷ്യവിഷബാധയേറ്റ് മരണം; മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും
Post Your Comments