Latest NewsKeralaNews

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലം അല്ല: പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

കാസര്‍ഗോഡ്: കാസര്‍ഗോഡ് കഴിഞ്ഞ ദിവസം മരണപ്പെട്ട അഞ്ജുശ്രീ (19) യുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കരള്‍ പ്രവര്‍ത്തന രഹിതമായത് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: ട്വിറ്റർ ഉപയോക്താക്കളുടെ ഇ-മെയിൽ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്, ലിസ്റ്റിൽ ഇന്ത്യയിലെ ഈ പ്രമുഖരും

പെണ്‍കുട്ടിയുടെ ശരീരത്തില്‍ മറ്റേതെങ്കിലും രാസ വസ്തുക്കളുടെ സാന്നിധ്യമുണ്ടോയെന്ന് സംശയമുണ്ടെന്നും രാസ പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതവരൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു.

അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച കേസില്‍ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധയേറ്റ അഞ്ജുശ്രീ രണ്ടുതവണ ചികിത്സ തേടിയിരുന്നു. ജനുവരി ഒന്നിനും അഞ്ചിനുമാണ് ചികിത്സ തേടിയത്. ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധയാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഎംഒയുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. ഡിസംബര്‍ 31ന് ഉച്ചയോടെ അടകമ്പത്ത്ബയലിലെ അല്‍റോമാന്‍സിയ ഹോട്ടലില്‍ നിന്നാണ് ഓണ്‍ലൈനായി അഞ്ജുശ്രീ  കുഴിമന്തി വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയ അഞ്ജുശ്രീയും കുടുംബാംഗങ്ങളും ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button