ദുബായ്: 2023 അവസാനത്തോടെ സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരണം 4 ശതമാക്കുമെന്ന് യുഎഇ. സ്വദേശിവത്ക്കരണം നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇപ്പോഴുള്ളതിലും കൂടുതൽ തുക പിഴയായിരിക്കും ഇവരിൽ നിന്നും ഈടാക്കുക. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 2% ആണ് നിലവിൽ സ്വദേശിവത്ക്കരണം. ഇത് 4% ആകും. 50 ജീവനക്കാരുള്ള സ്ഥാപനത്തിൽ ഒരാൾ സ്വദേശിയായിരിക്കണം. സ്വദേശിവത്ക്കരണം 4 % ആകുന്നതോടെ 50ൽ 2 പേർ സ്വദേശികളാകണം. സ്വദേശിവത്ക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളിൽ നിന്നു മാസം 6000 ദിർഹം എന്ന കണക്കിൽ 72,000 ദിർഹമാണ് പിഴയായി ഈടാക്കുക.
വർഷാവസാനം വരെ നോക്കി നിൽക്കാതെ നേരത്തെ തന്നെ സ്വദേശിവത്ക്കരണം 4% ൽ എത്തിച്ചാൽ പിഴയിൽ നിന്നും രക്ഷപ്പെടാം. സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം 2026 ആകുമ്പോഴേക്കും 10 ശതമാനം ആക്കി ഉയർത്തുകയാണ് യുഎഇ ലക്ഷ്യമിടുന്നത്. സ്വദേശിവത്ക്കരണത്തിൽ മുന്നിൽ നിൽക്കുന്ന കമ്പനികളെ മന്ത്രാലയത്തിന്റെ പ്രഥമ പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകാനാണ് യുഎഇയുടെ തീരുമാനം. ഈ സ്ഥാപനങ്ങൾക്ക് സർക്കാർ സേവനങ്ങൾക്കുള്ള ഫീസിൽ 80% ഇളവു ലഭിക്കുന്നതാണ്.
Read Also: അഗ്നിവീർ എയർഫോഴ്‌സ് റിക്രൂട്ട്‌മെന്റ് 2023: എങ്ങനെ അപേക്ഷിക്കണം?, വിശദവിവരങ്ങൾ മനസിലാക്കാം
Post Your Comments