KeralaLatest NewsNews

നാട്ടിൽ ഭിന്നിപ്പുണ്ടാക്കുന്നത് കമ്മികളുടെ പരിപാടി ആണെന്ന് ജനത്തിന് മനസ്സിലാക്കി കൊടുത്തതിന് നന്ദി: സന്ദീപ് വാര്യർ

കലോത്സവത്തിൽ നോൺവെജ് വേണമെന്ന് വാശിപിടിച്ച അരുണിന്റെ വീട്ടിൽ വെജിറ്റേറിയൻ ഭക്ഷണമാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി സന്ദീപ് വാര്യർ. വേണ്ടതിനും വേണ്ടാത്തതിനും നാട്ടിൽ ജാതി മത ഭിന്നിപ്പുണ്ടാക്കുക എന്നത് കമ്മികളുടെ പരിപാടി ആണെന്ന് പൊതുജനത്തിന് മനസ്സിലാക്കി കൊടുത്തതിന് അരുണിന് നന്ദിയുണ്ടെന്ന് സന്ദീപ് പറയുന്നു. വലിയ വായിൽ വിപ്ലവം ഛർദ്ദിക്കുന്ന മുഴുവൻ കമ്മികളും ചില പ്രത്യേക സാഹചര്യം വരുമ്പോൾ ഭാര്യയുടെ വിശ്വാസം എന്ന ന്യായീകരണം ഇറക്കുമെന്നും സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സംഘബന്ധുക്കൾ മാത്രമല്ല , പൊതുസമൂഹം മുഴുവൻ അരുൺ കുമാറിന്റെ കുത്തിത്തിരുപ്പിനെ തള്ളി പറഞ്ഞിട്ടുണ്ട് . സ്വന്തം വീട്ടിൽ മാംസാഹാരം വിളമ്പാത്ത കാപട്യത്തെ എല്ലാവരും പരിഹസിച്ചിട്ടുണ്ട് . പിന്നെ മറുപടി എന്തിനാണ് സംഘബന്ധുക്കൾക്ക് മാത്രമായി ചുരുക്കിയത് ? അതോ അരുണിനെ എതിർത്ത എല്ലാവർക്കും സംഘബന്ധു എന്ന പ്രയോഗം ബാധകമാണോ ?
കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത്‌ പഴയിടത്തിന്റെ ജാതി കാരണമല്ല , എന്നാൽ അരുണിന്റെ വീട്ടിൽ മാംസാഹാരം വിളമ്പുന്നില്ലെങ്കിൽ അതിന് കാരണം ഭാര്യ ബ്രാഹ്മണ സ്ത്രീ ആണെന്നത്‌ തന്നെയാണ് . അപ്പോൾ വിപ്ലവം വാസ്തവത്തിൽ തുടങ്ങേണ്ടത് എവിടെ നിന്നാണ് ? വലിയ വായിൽ വിപ്ലവം ഛർദ്ദിക്കുന്ന മുഴുവൻ കമ്മികളും ചില പ്രത്യേക സാഹചര്യം വരുമ്പോൾ ഭാര്യയുടെ വിശ്വാസം എന്ന ന്യായീകരണം ഇറക്കും . നമ്പൂരിത്തത്തിനെതിരായി അതിഘോര യുദ്ധം നടത്തി സ്വയം വിജയിയായി പ്രഖ്യാപിച്ച ശേഷമാണ് ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് എല്ലാ സമുദായികാചാരങ്ങളും അനുസരിച്ച് സ്ത്രീധനം വാങ്ങി വേളി കഴിച്ചത് . അതൊക്കെ നോക്കുമ്പോൾ അരുണിന്റെ കാപട്യമൊക്കെ ചെറുത് .
ബീഫ്‌ എല്ലാകാലത്തും അരുണിനൊരു വീക്നെസ്സ്‌ ആയിരുന്നു . ഒരിക്കൽ തിരുവോണം ദിവസം നടത്തിയ ഒരു ഓണം വിശേഷ ചർച്ചയിൽ എന്നോടും ബി ഗോപാലകൃഷ്ണനോടും ബീഫ് കഴിക്കാറുണ്ടോ എന്നാണ് ചോദിച്ചത് . അവിടെ ഇരിക്കുന്ന കോൺഗ്രസ് സിപിഎം പ്രതിനിധികളോടൊന്നും ഒരു രാഷ്ട്രീയ ചോദ്യങ്ങളും ഉണ്ടായില്ലെന്നോർക്കണം .അരുണിനെ കുറിച്ച് വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ല . പക്ഷെ ഒരു കാര്യത്തിൽ നന്ദിയുണ്ട് . വേണ്ടതിനും വേണ്ടാത്തതിനും നാട്ടിൽ ജാതി മത ഭിന്നിപ്പുണ്ടാക്കുക എന്നത് കമ്മികളുടെ പരിപാടി ആണെന്ന് പൊതുജനത്തിന് മനസ്സിലാക്കി കൊടുത്തതിന് അരുണിന് പെരുത്ത് നന്ദി .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button