Latest NewsNewsLife StyleHealth & Fitness

പല്ലിലെ മഞ്ഞകറ നീക്കം ചെയ്യാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന വഴികൾ

‌പല്ലിലെ മഞ്ഞകറ മാറ്റാന്‍ വല്ല വഴിയുമുണ്ടോ എന്ന് തിരയുന്നവര്‍ ശ്രദ്ധിക്കുക. പ്ലാക് നീക്കം ചെയ്യാതിരുന്നാല്‍ അത് അവിടെയിരുന്നു കട്ടിപിടിച്ച് മോണയോടു ചേര്‍ന്നുള്ള ഭാഗത്തു പറ്റിപ്പിടിക്കുന്ന ടാര്‍ടര്‍ അഥവാ കാല്‍ക്കുലസ് ആയിത്തീരുന്നു. ഇത് പല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കും. ബ്രഷിന്റെ നാരുള്ള ഭാഗം പല്ലും മോണയും തമ്മില്‍ ചേരുന്ന ഭാഗത്ത് ഏതാണ്ട് 45 ഡിഗ്രി ചെരിവില്‍ പിടിച്ചു വേണം ബ്രഷ് ചെയ്യാന്‍. അണപ്പല്ലുകള്‍ വൃത്തിയാക്കുമ്പോള്‍ ഹ്രസ്വദൈര്‍ഘ്യത്തില്‍ ബ്രഷ് ചലിപ്പിക്കുക.

മുന്‍നിരപ്പല്ലുകളുടെ അകവശം വൃത്തിയാക്കാന്‍, ബ്രഷ് ഏതാണ്ട് കുത്തനെ പിടിക്കുക, എന്നിട്ട് പല്ലും മോണയും തമ്മില്‍ ചേരുന്ന ഭാഗത്തുനിന്ന് പല്ലിന്റെ വിളുമ്പുവരെ തേക്കുക. പല്ലിലെ പ്ലാക് ഇല്ലാതാക്കാന്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ലളിതമായ വഴി നോക്കാം..

Read Also : ‘ചിന്തയെക്കുറിച്ച് വന്ന ആരോപണങ്ങളെല്ലാം നുണ, ആക്ഷേപിക്കുന്നവരേ നിങ്ങൾക്ക് എന്നാണിനി നേരം വെളുക്കുക’: ജോൺ ബ്രിട്ടാസ്

നനഞ്ഞ ബ്രഷിലേക്കു അല്പം ബേക്കിംഗ് സോഡാ ഇട്ടു നന്നായി ബ്രഷ് ചെയ്ത് ഇളം ചൂട് വെള്ളത്തില്‍ നന്നായി വായ കഴുകുക. ഒരു ടീസ്പൂണ്‍ ഉപ്പും രണ്ടു ടീസ്പൂണ്‍ ബേക്കിംഗ് സോഡയും ചേര്‍ത്ത മിശ്രിതം ബ്രഷില്‍ എടുത്ത് പല്ലു തേയ്ക്കുക.

ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയില്‍ അല്പം ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ത്ത മിശ്രിതം പല്ലു തേയ്ക്കാനായി ഉപയോഗിക്കുക. ദിവസവും രാവിലെയും വൈകുന്നേരവുമായി രണ്ടു നേരം ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button