പുഞ്ചിരി മാത്രമല്ല, വാ തുറന്നു ഹൃദ്യമായി ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും കാരണം ഇതിൽ നിന്നും പലരും പിൻവലിയുന്നു. ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ പല്ലിലെ കറയെ ഇല്ലാതാക്കാന്‍ കഴിയും. അതിനു സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ.
read also: എന്റെ ഹൃദയം തകർന്ന പോലെ: ദുഃഖം പങ്കുവച്ച് ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച നടി രേഖ
ചെറുനാരങ്ങാനീരില്‍ ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് പല്ലിന് നിറം ലഭിയ്ക്കാനും കറ നീക്കാനുമുള്ള നല്ലൊരു വഴിയാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. നാരങ്ങാത്തൊണ്ടു കൊണ്ട് പല്ലില്‍ ഉരസുന്നതും. നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട് ഉണക്കിപ്പൊടിച്ചു പല്ലു തേയ്ക്കുന്നതുമെല്ലാം പല്ലിന്റെ കറകള്‍ നീക്കാന്‍ സഹായിക്കും. ഇതെല്ലാം പല്ലിനും നിറം നല്‍കും.
2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത വായിലൊഴിച്ച് 1 മിനിറ്റ് വായില്‍ കുലുക്കൊഴിഞ്ഞ് തുപ്പാം. കൂടുതല്‍ നേരം വായില്‍ വച്ചു കൊണ്ടിരിയ്ക്കരുത്. അത് അപകടമാണ്. നാരങ്ങായിലെ സിട്രിക് ആസിഡ് പല്ലുകളെ ദ്രവിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നാരങ്ങാനീരില്‍ വെള്ളമൊഴിയ്ക്കേണ്ടത് അത്യാവശ്യമാണ്.
Post Your Comments