റിയാദ്: സൗദി അറേബ്യയിൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി. ഏഴ് ഘട്ടങ്ങളിലായി ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്തിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരമാണ് ശസ്ത്രക്രിയ നടന്നത്. കൺസൾട്ടന്റുമാരും വിദഗ്ധ നഴ്‌സിങ്, ടെക്‌നിക്കൽ വിഭാഗങ്ങളുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയതെന്ന് അധികൃതർ അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഇരട്ടക്കുട്ടികളെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. അനസ്‌തേഷ്യ ഘട്ടം സുഗമമായി നടന്നുവെന്നും ഇരട്ടകളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളും ഉണ്ടായിരുന്നുവെന്നും പീഡിയാട്രിക് അനസ്‌തേഷ്യ വിഭാഗം മേധാവി നിസാർ അൽ സുഗൈബി വ്യക്തമാക്കി. ഹനാൻ അൽ ഹുസൈനാന്റെ നേതൃത്വത്തിൽ സ്‌കിൻ കൺസൾട്ടന്റ് ഡോക്ടർ പ്ലാസ്റ്റിക് സർജറിയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 32 വർഷത്തിനിടെ 23 രാജ്യങ്ങളിൽ നിന്നുള്ള 127 സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ സൗദിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
Post Your Comments