Latest NewsNewsSaudi ArabiaGulf

അബ്ദുല്‍ റഹീമിന്റെ മടങ്ങിവരവിനായി കാത്ത് കേരളം

സൗദി:  സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ സമയം 2 മണിക്കാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുക. ഇത് എട്ടാം തവണയാണ് കേസ് കോടതി പരിഗണിക്കുന്നത്. അബ്ദുറഹീമും അഭിഭാഷകരും ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാകും.

Read Also: ബാലരാമപുരം കേസ്: കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നില്‍ അമ്മാവന്‍ മാത്രമെന്ന് പൊലീസ്

കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍ മോചനം വൈകുകയാണ്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. അതേസമയം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടര്‍ച്ചയായി മാറ്റി വെയ്ക്കുന്നതെന്നാണ് അഭിഭാഷകര്‍ നല്‍കുന്ന വിശദീകരണം. 2006 ലാണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. കഴിഞ്ഞ ജൂലൈ 2 ന് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നല്‍കിട്ടും മോചനം വൈകുന്നതില്‍ ആശങ്കയും സങ്കടവുമെല്ലാം കുടുംബത്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button