MollywoodLatest NewsCinemaNewsEntertainment

എന്നോട് സംസാരിക്കില്ല, കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞു: റോഷനെക്കുറിച്ച് നൂറിൻ

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നൂറിൻ ഷെരീഫ്. പ്രിയ പി വാര്യർ, നൂറിൻ ഷെരീഫ്, റോഷൻ എന്നിവർക്ക് കരിയറിൽ വലിയ പോപ്പുലാരിറ്റി നേടി കൊടുത്ത സിനിമയായിരുന്നു ഇത്. നൂറിനും പ്രിയയും റോഷനും തമ്മിൽ‌ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷനിൽ അതിഥി ആയെത്തിയപ്പോൾ നൂറിനും ഇതിന്റെ സൂചനകൾ നൽകിയിരുന്നു.

റോഷനുമായുണ്ടായ പ്രശ്നങ്ങളെക്കുറിച്ചാണ് നൂറിൻ സംസാരിച്ചത്. റോഷനുമായി മുമ്പും അങ്ങനെ സംസാരിക്കാറില്ലായിരുന്നു. ഷൂട്ട് ചെയ്തു പോയി. കുറച്ച് പേരൊക്കെ ആയി കമ്പനി ഉണ്ട് എന്ന് അന്ന് നൂറിൻ പറഞ്ഞു. റോഷന്റെ കൂടെ ഡാൻസ് കളിക്കില്ലെന്ന് പറഞ്ഞതിനെക്കുറിച്ച് ചോദ്യം വന്നപ്പോൾ പ്രശ്നത്തെക്കുറിച്ച് നൂറിൻ വിശദീകരിച്ചു.

‘റോഷൻ എന്റെ കൂടെ ഇന്റർവ്യൂയിൽ ഇരിക്കില്ലായിരുന്നു. എന്റെ കൂടെ അഭിനയിക്കുമ്പോൾ തന്നെ കുറച്ച് കംഫർട്ടബിൾ കുറവുണ്ടെന്ന് പറഞ്ഞിരുന്നു. ഇന്റർവ്യൂയിൽ എന്റെ കൂടെ ഇരിക്കില്ല എന്ന് ഞാൻ കേട്ടു. പിന്നെ ഞാനായിട്ട് പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി’, നൂറിൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button