KeralaCinemaMollywoodLatest NewsNewsEntertainment

ഇതൊന്നും ക്യാമറ ട്രിക്ക് അല്ല..! എന്തിന് കള്ളം പറയണം? ചതുരത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് സ്വാസിക

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്‌. സ്വാസിക, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യും. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമയിലെ ഇന്റിമേറ്റ് സീനുകളെ പറ്റി ട്രോളുകൾ വന്നിരുന്നു. ഇത്തരം സീനുകൾ ചെയ്യുമ്പോൾ കൂടെ നിൽക്കുന്നയാളോട് പ്രണയം തോന്നാറുണ്ടോയെന്നത് സോഷ്യൽ മീഡിയ പലപ്പോഴും ഉയർത്തുന്ന ചോദ്യമാണ്. ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകുകയാണ് സ്വാസിക.

ഇന്റിമേറ്റ് സീസുകൾ എല്ലാം റിയൽ ആയിട്ട് ചെയ്തതാണെന്നും ക്യാമറ ട്രിക്ക് ഒന്നും ഇല്ലെന്നും നടി പറയുന്നു. സംവിധായകന്‍ തരുന്ന നിർദ്ദേശങ്ങൾ നമ്മൾ പാലിക്കേണ്ടതുണ്ടെന്നും, ആ സമയത്ത് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുള്ളതിനാൽ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും തോന്നില്ലെന്നും സ്വാസിക പറയുന്നു.

Also Read:‘ദൈവത്തിന് നന്ദി’, കാത്തിരിപ്പിനൊടുവിൽ മൃദുല വിജയ് അമ്മയായി: ചിത്രം പങ്കുവച്ച് താരം

‘ക്യാമറമാന്‍ തരുന്ന ലൈറ്റിങ്ങിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍.. ഡയലോഗ് തെറ്റിക്കാതെ പറയേണ്ടത്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ മനസ്സിലൂടെ പോകും. ചില ആളുകള്‍ക്ക് ഒരു വിചാരം ഉണ്ട്, ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ക്ക് ഓപ്പോസിറ്റ് നില്‍ക്കുന്ന വ്യക്തിയോട് പ്രണയം തോന്നുമോ എന്നത്. അതൊക്കെ വെറുതെ ആണ്. ഡയലോഗ് തെറ്റിക്കാതെ പറയുക. സംവിധായകന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് അഭിനയിച്ച് സീന്‍ നന്നാക്കുക ഇതെല്ലാം മാത്രം ആയിരിക്കും നമ്മുടെ മൈന്‍ഡില്‍. അല്ലാതെ അവരോട് ഇഷ്ടം ഒന്നും തോന്നില്ല. ഒരുപാട് ടേക്ക് പോകുമ്പോള്‍ നമ്മള്‍ തന്നെ ആസ്വസ്ഥരാകും അപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് റോഷനാണോ വിജയ് ദേവരകൊണ്ടയാണോ എന്നൊന്നും നമ്മള്‍ നോക്കില്ല’, സ്വാസിക പറയുന്നു.

എ ഗ്രേഡ് പോലെയുള്ള പടങ്ങളില്‍ അഭിനയിക്കാന്‍ പേടിയുണ്ടോന്ന ചോദ്യത്തിനും സ്വാസിക മറുപടി നൽകി. അത്തരം സീനുകളോട് തനിക്ക് പേടിയൊന്നുമില്ലെന്ന് നടി വ്യക്തമാക്കി. നേരത്തെ തന്നെ കണ്ടും കേട്ടും മടുത്ത കാര്യങ്ങളാണ്. അതില്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും ഇനി വരാന്‍ പോവുന്നില്ലല്ലോ. നെഗറ്റീവും പോസിറ്റീവും വരുമ്പോള്‍ അതിന്റേതായ രീതിയില്‍ ഉള്‍കൊണ്ട് പോവുക എന്നതാണ് ചെയ്യുന്നതെന്ന് സ്വാസിക വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button