KeralaCinemaMollywoodLatest NewsNewsEntertainment

‘പ്രിയക്കൊപ്പം അഭിനയിക്കാം, നല്ല സിങ്കാണ്, നൂറിനുമായി സിങ്ക് ഇല്ല’; റോഷന്റെ മറുപടിയിൽ സംവിധായകൻ സിനിമ തന്നെ ഉപേക്ഷിച്ചു

ഒരു അഡാറ് ലൗവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരായ താരങ്ങളാണ് നൂറിൻ ഷെരീഫ്, പ്രിയ വാര്യർ, റോഷൻ എന്നിവർ. റോഷനേയും നൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘ജാനാ മേരെ ജാനാ’ എന്ന ഗാനം ആദ്യം സിനിമയാക്കാന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകൻ ഒമർ ലുലു വെളിപ്പെടുത്തുന്നു. പാത്തു വെഡ്‌സ് ഫ്രീക്കന്‍ എന്ന പേരില്‍ ചെയ്യാനിരുന്ന സിനിമ റോഷൻ മൂലമാണ് ഉപേക്ഷിച്ചതെന്ന് റിപ്പോർട്ടർ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് സംവിധായകൻ.

Also Read:ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ചു; നഴ്‌സിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടതായി പരാതി; സംഭവം കേരളത്തിൽ

‘മലബാര്‍ പശ്ചാത്തലമാക്കിയ ഒരു പ്രണയ കഥ ആയാണ് സിനിമ ഒരുക്കാന്‍ ഇരുന്നത്. ഇത് റോഷനുമായി സംസാരിച്ചപ്പോള്‍ നൂറിനൊപ്പം അഭിനയിക്കാന്‍ സിങ്ക് ഇല്ല, പ്രിയയുമായി അഭിനയിക്കാനാണ് സിങ്ക് എന്ന് പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നായിക ഇയാള്‍ വേണം എന്ന് പറയുകയാണ്. അതിനാല്‍ സിനിമ ഉപേക്ഷിച്ചു’ എന്ന് സംവിധായകന്‍ പറയുന്നു.

ആ സിനിമ പുറത്തിറങ്ങാതിരുന്നതിലൂടെ നഷ്ടം സംഭവിച്ചത് റോഷന് തന്നെയാണെന്ന് പറയുകയാണ് ഒമർ ലുലു. ‘നൂറിന് വീണ്ടും സിനിമകള്‍ ലഭിച്ചു എന്നാല്‍ റോഷന് വേറെ സിനിമകള്‍ ഒന്നും ലഭിച്ചില്ല’ എന്ന് ഒമര്‍ ലുലു വ്യക്തമാക്കി. തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഒമർ ലുലു.

shortlink

Related Articles

Post Your Comments

Related Articles


Back to top button