KannurLatest NewsKeralaNattuvarthaNews

ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ അതിക്രമം : രണ്ടുപേർ അറസ്റ്റിൽ

മൂഴിക്കര സ്വദേശികളായ സുജിൻ ബാബു, സുധീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്

തലശ്ശേരി: ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ അതിക്രമം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. മൂഴിക്കര സ്വദേശികളായ സുജിൻ ബാബു, സുധീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പരിശോധന വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം.

അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു. ഇതിനിടെ ബന്ധുവുമായി ആശുപത്രിയിലെത്തിയ ഇരുവരും പരിശോധിക്കാൻ വൈകിയെന്നാരോപിച്ച് വനിത ഡോക്ടറുടെ അടുത്തുചെന്ന് ബഹളം വെക്കുകയും അസഭ്യം പറയുകയും മേശപ്പുറത്തുണ്ടായിരുന്ന രജിസ്റ്ററും മറ്റുള്ള സാധനങ്ങളും വലിച്ചെറിയുകയും അത്യാഹിത വിഭാഗത്തിന്റെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തെന്നുമാണ് പരാതിയിൽ പറയുന്നത്.

Read Also : സോളാർ വൈദ്യുതി ഉൽപ്പാദന രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി കേരള പ്ലാന്റേഷൻ കോർപ്പറേഷൻ

സുരക്ഷ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന്, പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രിയിൽ അതിക്രമം നടത്തിയതിനും ഡോക്ടറോടും സ്റ്റാഫ് നഴ്സിനോടും അസഭ്യം പറഞ്ഞതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button