Latest NewsKeralaNews

വിവാഹം കഴിഞ്ഞ് മണിയറയിൽ കയറിയത് മുതൽ പ്രശ്നങ്ങൾ തുടങ്ങി, ഭർത്താവിന് മറ്റുപല സ്ത്രീകളുമായി ബന്ധം: ഹസ്ന പറയുന്നു

ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോഴും അതിനെയൊക്കെ തൻറെ മനോധൈര്യം കൊണ്ട് അതിജീവിക്കുവാൻ ശ്രമിച്ച ആളാണ് ഹസ്ന. ദാമ്പത്യ ജീവിതത്തിന്റെ തുടക്കം മുതൽ കയ്പ്പേറിയ അനുഭവങ്ങളായിരുന്നു. തിരിച്ച് പിടിച്ച ജീവിതത്തിൽ ഹസ്നയ്ക്ക് കൂട്ടായുള്ളത് മകൾ മാത്രം. അവൾ എന്ന 19 കഥകൾ അടങ്ങുന്ന പുസ്തകത്തിന്റെ ആദ്യത്തെ എഡിഷൻ പൂർത്തീകരിച്ച് രണ്ടാമത്തേതിലേക്ക് കടക്കുമ്പോഴും താൻ അനുഭവിച്ച നോവുകളുടെ കഥയാണ് ഹസ്നയ്ക്ക് പറയാനുള്ളത്. ഫ്ലവേഴ്സ് ടിവിയിലെ ‘ഒരു കോടി’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹസ്ന.

വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ തന്നെ ഭർത്താവിന്റെ അമ്മയ്ക്ക് വയ്യാതാവുകയും അതിന്റെ കുറ്റപ്പെടുത്തലുകൾ കേട്ട് ജീവിതം തുടങ്ങേണ്ടി വരികയും ചെയ്ത ഹസ്നയ്ക്ക് പിന്നീട് നേരിടേണ്ടിവന്നത് ദുരിതമായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ ഭർത്താവിനൊപ്പം ആയിരുന്നില്ല അമ്മായിയമ്മയ്ക്ക് കൂട്ടിരുന്നായിരുന്നു താൻ നേരം വെളുപ്പിച്ചതെന്ന് ഹസ്ന ഓർക്കുന്നു. ഭർത്താവിന് മറ്റു പലരും ആയി ബന്ധമുണ്ടെന്നറിഞ്ഞതോടെ പ്രശ്നങ്ങൾ തുടങ്ങി. ചോദിക്കുമ്പോഴൊക്കെ അപ്രതീക്ഷിത മറുപടിയായിരുന്നു ലഭിച്ചത്.

‘ഒരിക്കൽ പോലും തന്നോടൊപ്പം ഉള്ളതോ മകളോടൊപ്പം ഉള്ള ചിത്രമോ അയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല. ഒരിക്കൽ മകൾക്കൊപ്പം ഉള്ള ഒരു ചിത്രം അയാളുടെ സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ അത് സഹോദരിയുടെ കുട്ടിയാണെന്ന മറുപടിയായിരുന്നു അയാൾ മറ്റുള്ളവർക്ക് നൽകിയത്. ഒരു പെൺകുട്ടി അയാൾക്ക് അയച്ച ചാറ്റിൽ ഇത് ഞാൻ കാണുവാൻ ഇടയായി. എന്നാൽ ഞാൻ ആ പെൺകുട്ടിക്ക് ഞങ്ങൾ മൂന്നുപേരും കൂടി നിൽക്കുന്ന ചിത്രം അയച്ചുകൊടുത്തപ്പോൾ അവൾ കരയുകയായിരുന്നു ചെയ്തത്. ഒരുപക്ഷേ അവളോട് മറ്റാരും ഇതിനു മുൻപ് ഇഷ്ടമാണെന്ന് പറഞ്ഞു കാണില്ല’, ഹസ്ന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button