NewsHealth & Fitness

കാരറ്റിന്റെ ഈ അത്ഭുത ഗുണങ്ങൾ അറിയൂ

മഞ്ഞുകാലത്ത് ധാരാളമായി ലഭിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനോടൊപ്പം, നിരവധി ഗുണങ്ങളും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. അവ എന്തൊക്കെയാണ് പരിചയപ്പെടാം.

കണ്ണിന്റെ ആരോഗ്യത്തിന് അനിവാര്യമായ ഒന്നാണ് കാരറ്റ്. കാരറ്റിൽ ലൂട്ടിൻ, ലൈക്കോപെൻ എന്നിങ്ങനെയുള്ള ഘടകങ്ങൾ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം, കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കും.

Also Read: പാ​ൽ ക​യ​റ്റി​വ​ന്ന വാ​ൻ മ​റി​ഞ്ഞു : ര​ണ്ടു പേ​ർ​ക്ക് പരിക്ക്

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യസമേതം കാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. കാരറ്റിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം, ദഹന പ്രക്രിയ മെച്ചപ്പെടുത്താനും, പ്രമേഹം നിയന്ത്രിക്കാനും ഫലപ്രദമാണ്.

ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രണവിധേയമാക്കാനുള്ള കഴിവ് കാരറ്റിന് ഉണ്ട്. അനാരോഗ്യകരമായ രീതിയിൽ കൊളസ്ട്രോൾ നില ഉയരുന്നത് തടയാൻ കാരറ്റ് സഹായിക്കും. പതിവായി കാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയാഘാതം ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷണമേകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button