CinemaMollywoodLatest NewsNewsEntertainment

‘വിവാഹത്തിന് മൃദുല ഇട്ട സ്വർണ്ണം പുള്ളിക്കാരിക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട്’: യുവ കൃഷ്ണ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. ഒരു കുഞ്ഞുമുണ്ട് ഇവർ. മൃദുലയും യുവ കൃഷ്ണയും പങ്കുവെച്ച ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. താൻ സ്ത്രീധനം വാങ്ങാതെയാണ് മൃദുലയെ വിവാഹം ചെയ്തെതെന്നാണ് യുവ പറയുന്നത്. വീഡിയോയ്ക്ക് വിമർശനവും ഉയരുന്നുണ്ട്.

‘5 പൈസ സ്ത്രീധനം വാങ്ങാതെയാണ് ഞാൻ മൃദുലയെ കെട്ടിയത്. ഞാൻ അത് എവിടെയും പറയും. ആ സ്വർണ്ണം പുള്ളിക്കാരിക്ക് തന്നെ എന്താവശ്യത്തിന് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട്. ധ്വനിയുടെ സമയമാവുമ്പോഴേക്കും ഈ ട്രെൻഡ് മൊത്തം മാറും. ഇപ്പോൾ വൈറ്റ് ഗോൾഡ്, റോസ് ഗോൾഡ് മാത്രമേയുള്ളൂ. ഇനി 12 കളർ ഒക്കെ വരുമായിരിക്കും.ഏ ത് സ്റ്റൈലിൽ ആയാലും വിവാഹം കഴിക്കുന്ന കുട്ടി നന്നായിരിക്കണം എന്നാണ് ഹൈലൈറ്റ്’, യുവ പറയുന്നു.

നിലവിൽ യുവ മഴവിൽ മനോരമയിലും സൂര്യ ടിവിയിലും ഉള്ള പരമ്പരകളിൽ അഭിനയിച്ചു വരികയാണ്. മഴവിൽ മനോരമയിൽ സംപ്രക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന പരമ്പരയിലാണ് മൃദുല അവസാനം അഭിനയിച്ചത്. പരമ്പര തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ മൃദുല പരമ്പരയിൽ നിന്ന് പിന്മാറുകയായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ യുവയ്ക്ക് ഒപ്പം മകൾ ധ്വനിയും അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button