തിരുവനന്തപുരം: ശമ്പളകുടിശികയായി 32 ലക്ഷം രൂപ കിട്ടിയെന്ന് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. തുക ഒരുമിച്ച് കിട്ടിയാൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും പാർട്ടി പ്രവർത്തകരെന്ന നിലയിൽ അതാണ് ശീലമെന്നും ചിന്ത വ്യക്തമാക്കി. യുവജന ചെയർപേഴ്സൺ എന്ന നിലയിൽ അംഗീകൃതമായ തുകയല്ലാതെ മറ്റൊന്നും ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണമാണെന്നാണ് ആദ്യം കരുതിയതെന്നും ഇത്രയധികം തുക കൈവശം സൂക്ഷിക്കുന്ന പ്രവത്തന പരാമ്പര്യമോ കുംടുംബ അന്തരീക്ഷമോ അല്ല തനിക്കുള്ളതെന്നും ചിന്ത ജെറോം പറഞ്ഞു.
‘ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് യുവജന കമ്മീഷൻ ചെയർമാനായിരുന്ന ആർവി രാജേഷ് ശമ്പളകുടിശിക ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതിയിൽ നിന്ന് അദ്ദേഹത്തിന് അനുകൂല വിധി ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ശമ്പളകുടിശിക ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയത്. ഇത് സർക്കാർ പരിഗണനയിലെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് തനിക്കെതിരെയുള്ള കള്ള പ്രചരണം നടന്നതെന്നാണ് മനസിസാക്കുന്നത്,’ ചിന്ത ജെറോം വ്യക്തമാക്കി.
Post Your Comments