Latest NewsKeralaCinemaMollywoodNewsEntertainment

വെറുതെയല്ല അനുശ്രീ പോയത്; വിഷ്ണുവിനെതിരെ സോഷ്യല്‍ മീഡിയ

കൊച്ചി: നടി അനുശ്രീയുടെയും ക്യാമറമാന്‍ വിഷ്ണുവിന്റെയും ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഒന്നിച്ച ഇരുവരും പിന്നീട് പിരിഞ്ഞു താമസിക്കുകയായിരുന്നു. രണ്ടുപേരും ഇതേക്കുറിച്ച് പ്രതികരണം നടത്തിയിരുന്നു. നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്ന് അനുശ്രീ വ്യക്തമാക്കിയതിന് പിന്നാലെ, തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നക്കാരി അനുശ്രീയുടെ അമ്മയാണെന്ന് ആരോപിച്ച് വിഷ്ണു രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതാ വിഷ്ണു നടത്തിയ പ്രതികരണത്തിന് നേരെ വിമര്‍ശനമാണ് ഉയരുന്നത്.

കാര്‍ത്തിക് സൂര്യയുടെ പോട്കാസ്റ്റ് വീഡിയോ പോലെ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ നാല് സുഹൃത്തുക്കള്‍ക്ക് മുന്നിലിരുന്ന്, തനിക്കും അനുശ്രീയ്ക്കും ഇടയില്‍ സംഭവിച്ചത് എന്താണ് എന്ന് വിഷ്ണു പറയുന്നത്. പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, വഴക്കിട്ടിരുന്നില്ല.. തന്നെയും അനുശ്രീയെയും പിരിയാന്‍ അനുശ്രീയുടെ അമ്മയാണ് കാരണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിഷ്ണു പറയുന്നത്. എന്നാല്‍ തന്റെ കുടുംബത്തെക്കുറിച്ച് ഗൗരവമുള്ള കാര്യം സംസാരിക്കുമ്പോഴും ചിരിച്ചു കൊണ്ടാണ് സുഹൃത്തുക്കള്‍ കൂടെ ഇരിക്കുന്നത്. തന്റെ ഭാഗത്തെക്കുറിച്ച് വിഷ്ണു സംസാരിക്കുമ്പോള്‍ നീ ചെയ്തത് തന്നെയാണ് ശരി എന്നായിരുന്നു ഇവര്‍ പറയുന്നത്.

എന്നാല്‍ തന്റെ കുടുംബജീവിതത്തെക്കുറിച്ച് വിഷ്ണു തമാശ പോലെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ക്ക് അത്ര പിടിച്ചില്ല. ചാനലിന്റെ റീച്ച് കൂട്ടാന്‍ വേണ്ടിയാണ് ഇത് കാണിച്ചതെന്നും പ്രേക്ഷകര്‍ പറയുന്നു. കൂട്ടുകാരെ കൂട്ടി വേണോ ഇത്തരം കാര്യങ്ങൾ സംസാരിക്കാനെന്നും പ്രതികരിക്കണമെങ്കിൽ ഒറ്റയ്ക്ക് വന്ന് സംസാരിക്കണമെന്നുമാണ് അനുശ്രീയുടെ ആരാധകർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button