വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി ഗായിക കൃഷാനി ഗാധ്‌വി. ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ പരിശോധനയുടെ പേരില്‍ തന്നോട് ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ കൃഷാനി ആരോപിച്ചു.
read also: പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്: 142 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ആരോഗ്യമന്ത്രി
‘സുരക്ഷാ പരിശോധനയ്ക്കിടെ ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് എന്നോട് ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു. അടി വസ്ത്രം ധരിച്ചു കൊണ്ട് സെക്യൂരിറ്റി ചെക്ക് പോയിന്റില്‍ നില്‍ക്കുക എന്നത് ശരിക്കും അപമാനകരമാണ്. ഒരു സ്ത്രീ ഒരിക്കലും ഇത്തരമൊരു അവസ്ഥയില്‍ നില്‍ക്കാല്‍ ആഗ്രഹിക്കില്ല. നിങ്ങളെന്തിനാണ് സ്ത്രീകളോട് വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നത്’- ബംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി കുറിച്ചു.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതര്‍ രംഗത്തെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഓപ്പറേഷന്‍ ടീമിനെയും സര്‍ക്കാരിന്റെ അധീനതയിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെയും കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.
Post Your Comments