പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ തിരിച്ചടികൾ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, അക്കൗണ്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2022- ൽ ഏകദേശം 5 ലക്ഷത്തോളം ഉപയോക്താക്കളെയാണ് യുകെയിൽ നിന്ന് മാത്രം നഷ്ടമായിട്ടുള്ളത്. അതേസമയം, 2023- ൽ രണ്ട് ലക്ഷം ഉപയോക്താക്കളെ കൂടി നഷ്ടമാകുമെന്നാണ് സൂചന.
പ്രതിസന്ധികൾ മറികടക്കാൻ നിരവധി തരത്തിലുള്ള മാറ്റങ്ങൾക്ക് നെറ്റ്ഫ്ലിക്സ് തുടക്കമിട്ടിട്ടുണ്ട്. അടുത്തിടെ പാസ്‌വേഡ് ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് കർശന നിലപാട് സ്വീകരിച്ചിരുന്നു. സ്വന്തം വീട്ടിൽ അല്ലാത്തവരുമായി അക്കൗണ്ട് വിവരങ്ങൾ പങ്കിടുന്നത് നിർത്തലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ നടപടി ഉടൻ പ്രാബല്യത്തിലാകുമെന്നാണ് റിപ്പോർട്ട്.
കുറഞ്ഞ നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കാൻ നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നുണ്ട്. നിലവിൽ, ഇന്ത്യൻ ഉപയോക്താക്കൾക്ക് 149 രൂപയുടെ മൊബൈൽ ഓൺലി പ്ലാൻ അടുത്തിടെ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരുന്നു.
Post Your Comments