ദുബായ്: ദുബായിൽ ജനസംഖ്യ 35 ലക്ഷം പിന്നിട്ടു. കഴിഞ്ഞ വർഷം മാത്രം 2.1% വർദ്ധനവാണ് ദുബായിലെ ജനസംഖ്യയിൽ ഉണ്ടായതെന്നാണ് സ്റ്റാറ്റിസ്റ്റിക് സെന്റർ റിപ്പോർട്ട് പറയുന്നു. 35,50,400 ആണ് പുതിയ കണക്കു പ്രകാരം ദുബായിലെ ജനസംഖ്യ. പകൽ ഇത് 10 ലക്ഷം വർദ്ധിക്കുന്നു. മറ്റ് എമിറേറ്റുകളിൽ താമസിച്ച് ദുബായിൽ ജോലി ചെയ്യുന്നവരും വിനോദ സഞ്ചാരികളും ഈ ഫ്േളാട്ടിംഗ് ജനസംഖ്യയിൽ ഉൾപ്പെടും.
Read Also: കാറിടിച്ചു പരിക്കേറ്റ ബിടെക് വിദ്യാര്‍ത്ഥിനി അബോധാവസ്ഥയില്‍, പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല
വൈകുന്നേരത്തോടെ ജനസംഖ്യ 35 ലക്ഷത്തിലേക്ക് തിരികെ എത്തും. കോവിഡ് രൂക്ഷമായ 2020ൽ എമിറേറ്റിലെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞിരുന്നു. മൊത്തം ജനസംഖ്യയിൽ 4% കുറവാണ് അന്നുണ്ടായത്. സാമ്പത്തിക രംഗത്തെ തിരിച്ചു വരവിന്റെ സൂചനയാണ് ജനസംഖ്യയിലെ വളർച്ചയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments