Latest NewsKeralaNews

കുഞ്ഞുമായി രാത്രിയിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ പോലും കഴിയാത്ത നാടായി മാറിയോ കേരളം? ദമ്പതികൾക്ക് നേരിടേണ്ടി വന്നത്

മൂവാറ്റുപുഴ: കുഞ്ഞുമായി രാത്രി കാറിൽ യാത്ര ചെയ്ത ദമ്പതികൾക്കുനേരെ സദാചാര ഗുണ്ടായിസം. വാളകം സിടിസി കവലയ്ക്ക് സമീപമുള്ള കുന്നയ്ക്കാൽ റോഡിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. എം ജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഡെനിറ്റും ഭാര്യ റിനിയും അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമാണ് സദാചാര ഗുണ്ടകളുടെ അതിക്രമത്തിനിരയായത്.

കുഞ്ഞ് തുടർച്ചയായി കരഞ്ഞതിനെത്തുടർന്ന് കുഞ്ഞിനെയും കൂട്ടി കാറിൽ പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടെ സ്കൂട്ടറിൽ എതിരെ വന്നയാൾ കാറിന്റെ അകത്തേയ്ക്ക് നോക്കിയശേഷം കടന്നുപോയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഇയാൾ മറ്റുരണ്ടുപേരുമായി എത്തി കാറിന് മുന്നിലേയ്ക്ക് സ്കൂട്ടർ ഓടിച്ചുകയറ്റി അതിക്രമം നടത്തുകയായിരുന്നു.

കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. കാറിന്റെ റിയർ വ്യൂ മിററും നമ്പർ പ്ളേറ്റും സംഘം തകർത്തു. അര മണിക്കൂറോളം ദമ്പതികളെയും കുഞ്ഞിനെയും തടഞ്ഞുനിർത്തി. ഇതിനിടെ റിനി പൊലീസിനെ വിളിച്ചു. ഇത് കണ്ടതോടെ സംഘം സ്ഥലം വിടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button