UAELatest NewsNewsInternationalGulf

അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമോ ദൃശ്യമോ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി. ഇത്തരക്കാർക്ക് തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷകളാണ് നേരിടേണ്ടി വരിക. ഇത്തരം കുറ്റം ചെയ്ത ഒരാൾക്ക് കഴിഞ്ഞ ദിവസം അബുദാബി കോടതി 15,000 ദിർഹം (3.38 ലക്ഷം രൂപ) പിഴ വിധിച്ചിരുന്നു. അനുമതിയില്ലാതെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതു ചോദ്യം ചെയ്തു സമർപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

Read Also: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങി സർക്കാർ

ടിക് ടോക്ക്, സ്‌നാപ്ചാറ്റ് എന്നിവയിൽ ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ 51,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിലായിരുന്നു അബുദാബി കോടതിയുടെ വിധി. യുഎഇയിൽ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമോ ദൃശ്യമോ എടുക്കുക, പകർപ്പെടുക്കുക, സേവ് ചെയ്യുക, സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുക എന്നിവ നിയമവിരുദ്ധമാണ്. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 6 മാസം തടവും ഒന്നര ലക്ഷം (33.8 ലക്ഷം രൂപ) മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇത്തരക്കാർക്ക് ശിക്ഷയായി ലഭിക്കുക.

Read Also: ജനങ്ങളുടെ പ്രതിഷേധമൊന്നും ഇവിടെ നടപ്പില്ല, ഹിജാബ് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി ഇറാന്‍ ഭരണകൂടം

shortlink

Related Articles

Post Your Comments

Related Articles


Back to top button