
ടെഹ്‌റാന്‍: ഇറാനിലെ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന നിര്‍ബന്ധിത നിയമങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഇറാന്‍ ഭരണകൂടം. ഹിജാബ് വിഷയത്തില്‍ ഇറാന്‍ ഭരണകൂടം പുതിയ ഉത്തരവ് ഇറക്കി. കാറില്‍ സഞ്ചരിക്കുമ്പോള്‍ പോലും സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന നിര്‍ദ്ദേശമാണ് പുതിയതായി നല്‍കിയിരിക്കുന്നത്. ഹിജാബ് നിയമം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ രാജ്യമൊട്ടാകെ കടുത്ത നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിജാബ് ധരിക്കാതിരിക്കുന്നത് ഇറാനില്‍ ഗുരുതരമായ നിയമലംഘനമാണ്. സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ കൈക്കൊളളാനും നിര്‍ദ്ദേശമുണ്ടായിരുന്നു.
അതേസമയം 2020ല്‍ നസര്‍ പ്രോഗ്രാമെന്ന പേരില്‍ ഇറാന്‍ ഭരണകൂടം ഒരു നിയമം നടപ്പിലാക്കിയിരുന്നു. കാറുകളില്‍ ഹിജാബ് ധരിക്കേണ്ടതില്ലെന്നായിരുന്നു അതിലെ പ്രധാന നിര്‍ദ്ദേശം. മാത്രമല്ല ഈ നിയമപ്രകാരം കാറില്‍ ഹിജാബ് ധരിച്ച് യാത്ര ചെയ്താല്‍ കുറ്റമായിട്ടാണു കണക്കാക്കിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാര്‍ ഉടമയ്ക്ക് ഉടനടി സന്ദേശം വരികയും ഇനി ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ നസര്‍ പ്രോഗ്രാമിന്റെ പുതിയ പതിപ്പാണ് ഇപ്പോള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നാണ് സൂചനകള്‍. ‘കാറുകളില്‍ ഹിജാബ് ധരിക്കാതിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സമൂഹത്തിലെ മാനദണ്ഡങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണം. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുത്’ എന്നാണ് ഇപ്പോള്‍ വരുന്ന പൊലീസ് സന്ദേശത്തില്‍ പറയുന്നത്.
സെപ്റ്റംബര്‍ 16ന് മെഹ്‌സ അമിനി എന്ന 22 കാരി മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഹിജാബിനെതിരെ ഇറാനില്‍ ശക്തമായ പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ടത്. ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് ടെഹ്റാനില്‍ വെച്ചാണ് മെഹ്‌സയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. തുടര്‍ന്ന് മെഹ്‌സ പൊലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു.
മെഹ്‌സയുടെ മരണത്തിലെ ദുരൂഹത ആരോപിച്ച് ആയിരക്കണക്കിന് സ്ത്രീകള്‍ ഹിജാബ് വലിച്ചൂരുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഹിജാബ് പ്രതിഷേധങ്ങളെ തുടര്‍ന്ന് ടെഹറാനില്‍ നിരവധി സ്ത്രീകള്‍ തലമറയ്ക്കാതെ പുറത്തിറങ്ങിയിരുന്നു. ഹിജാബ് ധരിക്കുന്നത് പരിശോധിക്കാന്‍ പൊതുയിടത്തില്‍ എവിടെയും പ്രവേശിക്കുന്നതിനുളള അധികാരം ഇറാനിലെ സദാചാര പൊലീസായ ഗഷ്ട്-ഇ-എര്‍ഷാദിനുണ്ട്. എന്നിട്ടും ഇത്തരത്തില്‍ ഹിജാബ് ലംഘനം നടത്തുന്നവരെ സദാചാര പൊലീസ് കര്‍ശനമായി തടഞ്ഞിരുന്നില്ലെന്നാണ് സൂചനകള്‍. മാത്രമല്ല ഡിസംബര്‍ ആദ്യവാരം ഇറാനിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസേരി സദാചാര പൊലീസ് സേവനം അവസാനിപ്പിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. ആ വാര്‍ത്ത ഇറാനിലെ സ്ത്രീകള്‍ക്ക് അന്ന് ആശ്വാസമായിരുന്നെങ്കിലും പല മാധ്യമങ്ങളും ആ വിവരത്തിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടുതല്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍ വരാനുളള നീക്കമാണോ ഇതെന്ന പലരുടേയും ആശങ്ക ശരിവെക്കുന്നതാണ് പുതിയ ഹിജാബ് നിര്‍ദ്ദേശം.
Post Your Comments