Latest NewsCinemaBollywoodNewsEntertainment

‘ഞങ്ങളുടെ സുശാന്തിനെ ഈ അവസ്ഥയിൽ കാണുന്നതിൽ സങ്കടമുണ്ട്’: റിയ കൊലയ്ക്ക് കൊടുത്തതെന്ന് ആരാധകർ, അവസാന വീഡിയോ വൈറൽ

സുശാന്ത് സിംഗ് രാജ്പുത്ത് മരണപ്പെട്ടിട്ട് രണ്ട് വര്ഷമായെങ്കിലും വിവാദങ്ങളും ഊഹാപോഹങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. ആശുപത്രിയും പോസ്റ്റ്‌മോര്‍ട്ടം ജീവനക്കാരും നടത്തിയ അവകാശവാദങ്ങള്‍ വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ നടന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസത്തെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന സുശാന്തിനെ വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് പിന്നാലെ നടന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍. റിയ അവരാണ് സുശാന്തിനെ കൊലയ്ക്ക് കൊടുത്തതെന്നാണ് കമന്റുകള്‍ പറയുന്നത്.

വൈറല്‍നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മോര്‍ച്ചറി ജീവനക്കാരന്‍ രൂപ്കുമാര്‍ ഷാ രംഗത്ത് വന്നിരുന്നു. സുശാന്തിന്റെ മുഖത്ത് ആരോ ശക്തമായി ഇടിച്ചതുപോലെയായിരുന്നു. നടന്റെ കഴുത്തിലെ പാടുകള്‍ തൂങ്ങിമരണത്തിന്റേതല്ലെന്നും ആരോ ശ്വാസം മുട്ടിച്ചതുപോലെ തോന്നിക്കുന്നതായിരുന്നുവെന്നും ഷാ പറഞ്ഞു.

2020 ജൂണ്‍ 14ന് ബാന്ദ്രയിലെ തന്റെ അപാര്‍ട്ടുമെന്റിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബയ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും വന്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പുറത്തുവന്നതോടെ എന്‍സിബിയും ഇഡിയും കേസന്വേഷിച്ചു.

 

View this post on Instagram

 

A post shared by sushant singh Rajput (@sushantsingh_rajput_fan_page_)

shortlink

Related Articles

Post Your Comments

Related Articles


Back to top button