CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

സുശാന്തിന്റേത് കൊലപാതകം: വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്റെ സഹോദരന്‍

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്റെ സഹോദരന്‍ ഫൈസല്‍ ഖാന്‍ രംഗത്ത്. ചില സത്യങ്ങള്‍ പുറത്തുവരില്ലെന്നും സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

‘സുശാന്ത് സിംഗ് രാജ്പുത് കൊല്ലപ്പെട്ടതാണെന്ന് എനിക്കറിയാം. കേസിന്റെ ഗതി എന്താകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കേസില്‍ നിരവധി ഏജന്‍സികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. ചില സത്യങ്ങള്‍ ഒരിക്കലും പുറത്തുവരില്ല. എന്നാല്‍, ഈ കേസില്‍ സത്യം പുറത്തുവരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലാകും’, ഫൈസല്‍ ഖാന്‍ വ്യക്തമാക്കി.

നാടൊന്നായി ലഹരിക്കെതിരെ പ്രതിരോധം തീർക്കണം: ആഹ്വാനവുമായി മുഖ്യമന്ത്രി

2020 ജൂണ്‍ 14ന് മുംബൈയിലെ വീട്ടില്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് പരാതി നല്‍കി. ആത്മഹത്യാ പ്രേരണയും സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ തട്ടിയെന്നും ആരോപിച്ചാണ് കെ.കെ. സിംഗ് കേസ് ഫയല്‍ ചെയ്തത്. തുടർന്ന്, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button