ThiruvananthapuramLatest NewsKeralaNattuvarthaNews

കഞ്ചാവ് കച്ചവടം എതിര്‍ത്തു : വീടുകയറിയുള്ള ആക്രണത്തില്‍ മധ്യവയസ്‌കന് ​ഗുരുതര പരിക്ക്

വെള്ളറട ചായംപൊറ്റ ഏറെ പുത്തന്‍വീട്ടില്‍ ദിവാകരന് (48) ആണ് ഗുരുതരമായി പരിക്കേറ്റത്

വെള്ളറട: കഞ്ചാവ് കച്ചവടം എതിര്‍ത്തതിന് മധ്യ വയസ്‌കന് നേരെ ആക്രമണം. ക്രിസ്മസ് ദിനത്തില്‍ വീടുകയറിയുള്ള ആക്രണത്തില്‍ വെള്ളറട ചായംപൊറ്റ ഏറെ പുത്തന്‍വീട്ടില്‍ ദിവാകരന് (48) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാൾ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also : കാര്‍ ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവം, കാറില്‍ നിന്ന് കണ്ടെത്തിയത് മദ്യകുപ്പികളും ലഹരി പദാര്‍ത്ഥങ്ങളും

ചായം പൊറ്റ സ്വദേശികളായ അനീഷ്, സുകുമാരി എന്നിവരാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ദിവാകരന്റെ പല്ലുകള്‍ തകര്‍ന്നു. സമീപ വാസികളുടെ കഞ്ചാവ് കച്ചവടം എതിര്‍ത്തതാണ് അക്രമണകാരണമെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button