അമേരിക്കൻ മുൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏർപ്പെടുത്തിയ വിലക്ക് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. റിപ്പോർട്ടുകൾ പ്രകാരം, ജനുവരി 7- നാണ് വിലക്ക് അവസാനിക്കുക. എന്നാൽ, ഡൊണാൾഡ് ട്രംപ് ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും തിരിച്ചെത്തുമോയെന്ന വാർത്തയാണ് ചർച്ചയാകുന്നത്. അതേസമയം, ഈ വിഷയത്തിൽ അന്തിമ തീരുമാനം മെറ്റ ഉടൻ അറിയിക്കുന്നതാണ്. ഇതിനായി പ്രത്യേക വർക്കിംഗ് ഗ്രൂപ്പിനെ രൂപീകരിച്ചിട്ടുണ്ടെന്നാണ് സൂചന.
നിലവിൽ, ട്രംപിന് ട്വിറ്ററില്‍ ഏർപ്പെടുത്തിയ വിലക്ക് ഇലോൺ മസ്ക് പിൻവലിച്ചിരുന്നു. ഉപഭോക്താക്കൾക്കായി നടത്തിയ അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് ട്വിറ്റർ പിൻവലിച്ചത്. എന്നാൽ, ട്വിറ്ററിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. ജനുവരി ആറിലെ കലാപത്തെ തുടർന്ന്, സ്നാപ് ചാറ്റ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്.
Also Read: ഭീകരതക്കെതിരെ നടപടി ശക്തമാക്കി സൗദി: ഓൺലൈനിൽ നിന്നും നീക്കം ചെയ്തത് 1.5 കോടി ഉള്ളടക്കങ്ങൾ
Post Your Comments