റിയാദ്: ഭീകരവാദത്തിനെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. 1.5 കോടി തീവ്രവാദ ഉള്ളടക്കങ്ങളാണ് 2022ൽ ഓൺലൈനിൽ നിന്ന് സൗദി നീക്കം ചെയ്തത്. ഇതേ ആശയം പ്രചരിപ്പിച്ച 6,824 ഓൺലൈൻ ചാനലുകളും സൗദി നീക്കം ചെയ്തു.
ഗ്ലോബൽ സെന്റർ ഫോർ കോംപാറ്റിങ് എക്സ്ട്രിമിസ്റ്റ് ഐഡിയോളജിയാണ് (ഇഅ്തിദാൽ) ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ടെലഗ്രാമിന്റെ സഹകരണത്തോടെയാണ് നടപടി.
അൽഖായിദ ഐ.എസ്, തഹ്രീർ അൽഷാം എന്നീ 3 സംഘടനകളുടെതായിരുന്നു നീക്കം ചെയ്ത ഉള്ളടക്കത്തിൽ കൂടുതലും. ഇതിൽ 41.72 ലക്ഷം ഉള്ളടക്കവും 2654 ചാനലുകളും ഐഎസിന്റേതും. 36.96 ലക്ഷം ഉള്ളടക്കവും 703 ചാനലുകളും തഹ്രീർ അൽഷാമിന്റേതും 6.25 ലക്ഷം ഉള്ളടക്കവും 259 ചാനലുകളും അൽഖായിദയുടേതുമായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അറബിക് ഭാഷയിൽ ശബ്ദ, ദൃശ്യ സന്ദേശങ്ങളും പിഡിഎഫ് ഉള്ളടക്കങ്ങളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. സമൂഹമാധ്യമങ്ങൾ വഴി ജനങ്ങൾ ചൂഷണം ചെയ്യപ്പെടാതിരിക്കാനാണ് ഇവ നീക്കം ചെയ്തതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Read Also: ഐടി ഹാർഡ്‌വെയർ നിർമ്മാണത്തിനുള്ള പിഎൽഐ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
Post Your Comments